കനത്ത മഴ, വെള്ളപ്പൊക്കം; ജപ്പാനില്‍ 155 മരണം 

മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയില്‍ രാജ്യം കണ്ട ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്
കനത്ത മഴ, വെള്ളപ്പൊക്കം; ജപ്പാനില്‍ 155 മരണം 

ടോക്കിയോ: കനത്ത മഴയെതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ജപ്പാനില്‍ 155ഓളം പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ലക്ഷകണക്കിന് ആളുകളെ മാറ്റിപാര്‍പ്പിച്ചു. പടിഞ്ഞാറന്‍ നഗരങ്ങളായ ഹിരോഷിമ, മോട്ടോയാമ എന്നിവിടങ്ങളിലാണ് കാലാവസ്ഥ കൂടുതല്‍ ദുരന്തം വിതച്ചത്. സൈനീകരടക്കം 70,000ത്തോളം പേര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

പലയിടത്തും മണ്ണിടിഞ്ഞെന്നും വീടുകളും ഒട്ടേറെ കെട്ടിടങ്ങളും തകര്‍ന്നുവീണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വൈദ്യുതിയും ടെലിഫോണ്‍ ബന്ധവും പലയിടങ്ങളിലും തടസപ്പെട്ടിരിക്കുന്നതിനാല്‍ തന്നെ ആശയവിനിമയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സാധ്യമാകുന്നില്ല. മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയില്‍ രാജ്യം കണ്ട ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com