പാകിസ്ഥാനില്‍ ഇടത് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരെ തീവ്രവാദി ആക്രമണം: സ്ഥാനാര്‍ത്ഥിയടക്കം ഇരുപതുപേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ പെഷവാറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ നടന്ന ചാവേര്‍ ആക്രമണത്തില്‍ സ്ഥാനാര്‍ത്ഥിയടക്കം 20പേര്‍ കൊല്ലപ്പെട്ടു
പാകിസ്ഥാനില്‍ ഇടത് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരെ തീവ്രവാദി ആക്രമണം: സ്ഥാനാര്‍ത്ഥിയടക്കം ഇരുപതുപേര്‍ കൊല്ലപ്പെട്ടു

പെഷവാര്‍: പാകിസ്ഥാനിലെ പെഷവാറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ നടന്ന ചാവേര്‍ ആക്രമണത്തില്‍ സ്ഥാനാര്‍ത്ഥിയടക്കം 20പേര്‍ കൊല്ലപ്പെട്ടു. ഇടത് സംഘടനയായ അവാമി നാഷ്ണല്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് റാലിക്ക് നേരെയാണ് ആക്രമുണ്ടായത്. പാര്‍ട്ടിയുടെ പ്രസിദ്ധനായ പ്രാദേശിക നേതാവ് ഹാരൂണ്‍ ബിലൂറാണ് കൊല്ലപ്പെട്ടത്. 

ചൊവ്വാഴ്ചയാണ് ആക്രമണം നടന്നത്. 69ഓളം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈ 25ന് നടക്കുന്ന പാകിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചാരണ പ്രവര്‍ത്തനങ്ങളിലായിരുനനു ഹാരൂണും പാര്‍ട്ടിയും. 2012ല്‍ അവാമി പാര്‍ട്ട് നേതാവ് ആയിരുന്ന ഹാരൂണിന്റെ പിതാവും സമാനരീതിയില്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. 

ഹാരൂണ്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന സമയത്താണ് ചാവേര്‍ പൊട്ടിത്തെറിച്ചതെന്ന് പെഷവാര്‍ പൊലീസ് പറുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ താലിബാന്‍ ഏറ്റെടുത്തു. 2013മുതല്‍ താലിബാന്‍ ഏറ്റവുംകൂടുതല്‍ ലക്ഷ്യം വയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് അവാമി നാഷ്ണലിസ്റ്റ് പാര്‍ട്ടി. ഇടതുപക്ഷ ആശയം മുന്നോട്ടുവയ്ക്കുന്ന പാര്‍ട്ടി താലിബാന്‍ പ്രവര്‍ത്തനങ്ങളെ ശക്തമായി എതിര്‍ത്ത് ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com