ഇപ്പോള്‍ കണ്‍പീലികള്‍ വരെ മൂടുന്നത് മഞ്ഞല്ല, കൊതുകാണ്; ആ സൈബീരിയന്‍ സുന്ദരിയുടെ ഈ ചിത്രം നോക്കൂ

സൈബീരിയയിലെ വേനല്‍ചൂടിന്റെ പ്രത്യാഘാതങ്ങള്‍ വിവരിക്കുന്ന ചിത്രം സഹിതമാണ് അനസ്താസ്യ ഗ്രുഡ്‌സേവ പ്രത്യക്ഷപ്പെട്ടത്
ഇപ്പോള്‍ കണ്‍പീലികള്‍ വരെ മൂടുന്നത് മഞ്ഞല്ല, കൊതുകാണ്; ആ സൈബീരിയന്‍ സുന്ദരിയുടെ ഈ ചിത്രം നോക്കൂ

ണ്‍പീലികളില്‍ വരെ മഞ്ഞു മൂടിപ്പോകുന്ന തണുപ്പിന്റെ കാഠിന്യം വ്യക്തമാക്കി സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രം പങ്കുവെച്ച നീല കണ്ണുകളുളള സൈബീരിയന്‍ സുന്ദരി വീണ്ടും വാര്‍ത്തകളില്‍. ഇത്തവണ സൈബീരിയയിലെ വേനല്‍ചൂടിന്റെ പ്രത്യാഘാതങ്ങള്‍ വിവരിക്കുന്ന ചിത്രം സഹിതമാണ് അനസ്താസ്യ ഗ്രുഡ്‌സേവ പ്രത്യക്ഷപ്പെട്ടത്.

വേനല്‍ക്കാലത്ത് സൈബീരിയയില്‍  അന്തരീക്ഷ ഊഷ്മാവ് 30 ഡിഗ്രി വരെ ഉയരും. ഇത് പ്രകൃതിയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് ഗ്രുഡ്‌സേവയുടെ ചിത്രം പറയുന്നത്. കൊതുകുശല്യം കൊണ്ട് പ്രദേശവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് ചിത്രം പറയാതെ പറയുന്നത്. സൈബീരിയന്‍ സുന്ദരിയുടെ മുഖത്ത് ഐസിന് പകരം കൊതുകള്‍ സ്ഥാനം പിടിച്ചിരിക്കുന്നത് ചിത്രത്തില്‍ നിന്നും വ്യക്തമാകുന്നു.

ശീതക്കാലത്ത് അന്തരീക്ഷ ഊഷ്മാവ് മൈനസ് 60 ഡിഗ്രി വരെ താഴുന്ന സൈബീരിയയിലെ ഒയ്മ്യാകോണില്‍ വേനല്‍ക്കാലം മെയ് മാസം മുതല്‍ സെപ്റ്റംബര്‍ വരെയാണ്. ഈ സമയത്ത് പ്രാദേശ വാസികളുടെ പേടിസ്വപ്‌നമാണ് കൊതുകു പോലുളള കീടങ്ങള്‍. ഇതിന്റെ രൂക്ഷത ലോകത്തെ അറിയിക്കാനാണ് താന്‍ ഫോട്ടോയ്ക്ക് നിന്നുകൊടുത്തതെന്ന് ഗ്രുഡ്‌സേവ പറയുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം താന്‍ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടതായും സൈബീരിയന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വിവരിച്ചു. കുറച്ചുനേരം കൂടി താന്‍ ക്ഷമയോടെ അവിടെ നിശ്ചലമായി നിന്നുവെങ്കില്‍ കൊതുകള്‍ തന്നെ കടിച്ചുകൊല്ലുമായിരുന്നുവെന്ന് ഭയപ്പെട്ടതായി അവര്‍ പറഞ്ഞു. മൂന്നുദിവസം മുന്‍പ് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് 10,000 ലൈക്കാണ് ലഭിച്ചത്. 

തിളച്ചവെള്ളം മുകളിലേക്ക് ഒഴിക്കുമ്പോഴേക്കും തണുത്ത് മഞ്ഞ് കട്ടകളായി മാറുന്ന ശൈത്യകാലത്താണ് അനസ്താസ്യ ഗ്രുഡ്‌സേവ കണ്‍പീലികളില്‍ മഞ്ഞു നിറഞ്ഞ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. മഞ്ഞില്‍ മൂടിയ അവരുടെ നീലകണ്ണുകള്‍ അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com