'ഉണരുമ്പോള്‍ ഇനി ഞാന്‍ ആരെയാണ് ചുംബിക്കുക'; തായ് രക്തസാക്ഷിയുടെ ഭാര്യയുടെ കണ്ണീര്‍കുറിപ്പ് 

സമന്‍ കുനാന്റെ വേര്‍പാട് ഒരു വേദനയായി നിലനില്‍ക്കുന്നതിടെ അദ്ദേഹത്തിന്റെ ഭാര്യ വലീപോന്‍ കുനാന്റെ ഓര്‍മക്കുറിപ്പുകള്‍ ആരെയും കണ്ണീരിലാഴ്ത്തും
'ഉണരുമ്പോള്‍ ഇനി ഞാന്‍ ആരെയാണ് ചുംബിക്കുക'; തായ് രക്തസാക്ഷിയുടെ ഭാര്യയുടെ കണ്ണീര്‍കുറിപ്പ് 

ബാങ്കോക്ക്: ലോകത്തിന്റെ പ്രാര്‍ത്ഥന മുഴുവന്‍ നിറഞ്ഞു നിന്ന തായ് ഗുഹയില്‍ നിന്നും 13 പേരെ ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് പിടിച്ചുകയറ്റിയെങ്കിലും സമന്‍ കുനാന്‍ ഇപ്പോഴും നൊമ്പരമായി അവശേഷിക്കുന്നു. ലോകത്തെ കണ്ണീരിലാഴ്ത്തിയാണ് രക്ഷാദൗത്യത്തിനിടെ മുന്‍ നേവി ഉദ്യോഗസ്ഥനായ സമന്‍ കുനാന്‍ വിടപറഞ്ഞത്.

സമന്‍ കുനാന്റെ വേര്‍പാട് ഒരു വേദനയായി നിലനില്‍ക്കുന്നതിടെ അദ്ദേഹത്തിന്റെ ഭാര്യ വലീപോന്‍ കുനാന്റെ ഓര്‍മക്കുറിപ്പുകള്‍ ആരെയും കണ്ണീരിലാഴ്ത്തും. ഭര്‍ത്താവിന്റെ ചിത്രത്തോടൊപ്പം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ലോകത്തെ നൊമ്പരപ്പെടുത്തുന്നത്. '' നീ എന്റെ ഹൃദയമാണ്. നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. ഒരുപാട് മിസ് ചെയ്യുന്നു. ഉണരുമ്പോള്‍ ഇനി ഞാന്‍ ആരെയാണ് ചുംബിക്കുക'' ഇരുവരും തമ്മിലുള്ള ഫോട്ടോയോടൊപ്പം അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

എല്ലാ വശങ്ങളും പൂര്‍ണതയിലെത്തിക്കാന്‍ ശ്രമിച്ചിട്ടും തായ് രക്ഷാദൗത്യത്തിന് സമന്‍ കുനാന്റെ ജീവന്‍ നല്‍കേണ്ടി വന്നു. ഗുഹയില്‍ അകപ്പെട്ട കുട്ടികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഓക്‌സിജന്‍ തീര്‍ന്നു പോയാണ് സമന്‍ മരണത്തിന് കീഴടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com