രോഗിയുടെ മരണം അവരുടെ പ്രീയപ്പെട്ടവരെ അറിയിക്കാന്‍ വയ്യ; നഴ്‌സ് വിഷം കൊടുത്ത് കൊന്നത് 20 ല്‍ അധികം രോഗികളെ

രോഗിയുടെ മരണം അവരുടെ പ്രീയപ്പെട്ടവരെ അറിയിക്കാന്‍ വയ്യ; നഴ്‌സ് വിഷം കൊടുത്ത് കൊന്നത് 20 ല്‍ അധികം രോഗികളെ

രോഗികളുടെ മരണം അവരുടെ കുടുംബത്തെ അറിയിക്കുക എന്നത് വലിയ തലവേദനയാണ്‌. ഇത് അടുത്ത ഡ്യൂട്ടിയിലുള്ള നേഴ്‌സിന്റെ തലയില്‍ വെച്ചുകെട്ടാനാണ് കൊലപാതകങ്ങള്‍ നടത്തിയത്

തന്റെ ഡ്യൂട്ടി സമയത്ത് രോഗികള്‍ മരിക്കുന്നത് ഒഴിവാക്കാന്‍ ജാപ്പനീസ് നേഴ്‌സ് കൊന്നു തള്ളിയത് 20 ല്‍ അധികം രോഗികളെ. രോഗിയുടെ മരണം ബന്ധുക്കളോട് പറയുന്നത് ഒഴിവാക്കാനായിട്ടാണ് വിഷം നല്‍കി ഇവര്‍ രോഗികളെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ 31 കാരിയായ അയുമി കുബോകിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഒഗുച്ചി ആശുപത്രിയിലെ 88 കാരിയായ സോസോ നിഷികവയുടെ മരണത്തിലാണ് ഇവര്‍ അറസ്റ്റിലായത്. 2016 ലാണ് ഇവര്‍ മരിക്കുന്നത്. നിഷികവയുടെ മരണത്തില്‍ നടന്ന അന്വേഷണമാണ് പിന്നീട് കൂടുതല്‍ കൊലപാതകള്‍ പുറത്തുവരാന്‍ കാരണമായത്. രോഗികളുടെ മരണം അവരുടെ കുടുംബത്തെ അറിയിക്കുക എന്നത് വലിയ തലവേദനയാണ്‌. ഇത് അടുത്ത ഡ്യൂട്ടിയിലുള്ള നേഴ്‌സിന്റെ തലയില്‍ വെച്ചുകെട്ടാനാണ് കൊലപാതകങ്ങള്‍ നടത്തിയത്. മരണത്തോട് അടുത്തു നില്‍ക്കുന്ന രോഗികളെയാണ് താന്‍ ലക്ഷ്യമിട്ടതെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ മരണത്തോട് അടുക്കാത്തവരേയും ഇവര്‍ കൊന്നിട്ടുണ്ടാവാം എന്നാണ് പൊലീസ് പറയുന്നത്. 

2016 ലാണ് നിഷികാവ മരിക്കുന്നത്. ഇത് സ്വാഭാവിക മരണമാണെന്ന് ഡോക്റ്റര്‍ വിധിയെഴുതി. രണ്ട് ദിവസത്തിന് ശേഷം അവരുടെ റൂമിലുണ്ടായിരുന്ന മറ്റൊരു രോഗിയായ നൊബുഒ യമാകിയും മരിച്ചു. യമാകിയുടെ ഡ്രിപ് ബാഗില്‍ ബബിള്‍ മറ്റൊരു നേഴ്‌സിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ ഉയര്‍ന്ന അളവില്‍ വിഷം ശരീരത്തില്‍ കണ്ടെത്തി. അവയാണ് ശരീര അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാക്കിയതെന്നും പോസ്റ്റ് മോര്‍ട്ടത്തില്‍ പറയുന്നു. 

തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് നിഷികവയുടെ ശരീരത്തിലും വിഷം കണ്ടെത്തിയത്. കൂടാതെ മരിച്ച മറ്റ് രണ്ട് രോഗികളുടെ ശരീരത്തില്‍ നിന്നും ഇത് കണ്ടെത്തി. ഇതോടെയാണ് കുബോക്കി പിടിക്കപ്പെടുന്നത്. ഇത്തരത്തില്‍ വിഷം കുത്തിവെച്ച രീതിയിലുള്ള പത്തോളം ബാഗുകളാണ് കണ്ടെത്തിയത്. ഇതോടെയാണ് അവിടെ ജോലി ചെയ്യുന്ന നേഴ്‌സുമാരില്‍ ഒരാള്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചത്. ഓരോ ഡ്രിപ് ബാഗുകളും പത്തോളം പേരിലേക്കാണ് എത്തുന്നത്. 2016 സെപ്റ്റംബറിന്റെ അവസാനം വരെ മൂന്ന് മാസത്തില്‍ 48 പേരാണ് മരിച്ചിരിക്കുന്നത്. ഇവരുടെ മരണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com