'അവിഹിതബന്ധത്തില്‍ അയാള്‍ക്ക് അഞ്ച് മക്കളുണ്ട്, അവരില്‍ ചിലര്‍ ഇന്ത്യക്കാര്‍'; വെളിപ്പെടുത്തലുമായി ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യ

ഇമ്രാനുമായുള്ള 10 മാസത്തെ വിവാഹജീവിതവും ആ സമയത്തെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഇടപെടലുകളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
'അവിഹിതബന്ധത്തില്‍ അയാള്‍ക്ക് അഞ്ച് മക്കളുണ്ട്, അവരില്‍ ചിലര്‍ ഇന്ത്യക്കാര്‍'; വെളിപ്പെടുത്തലുമായി ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യ

പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ ഖാനിന് എതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഭാര്യ റെഹം ഖാന്‍. ഇമ്രാന് അവിഹിത ബന്ധത്തില്‍ അഞ്ച് മക്കളുണ്ടെന്നും അതില്‍ ചിലര്‍ ഇന്ത്യക്കാരാണെന്നുമാണ് തന്റെ ഓട്ടോബയോഗ്രഫിയില്‍ റെഹം പറയുന്നത്. പുസ്തകത്തിലുള്ള ഇമ്രാന്‍ ഖാനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഇമ്രാന്റെ സ്വര്‍വര്‍ഗാനുരാഗം ഉള്‍പ്പടെയുള്ള ബന്ധങ്ങളെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. 

റെഹം ഖാന്‍ എന്ന പേരിലാണ് പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത്. ഇമ്രാനുമായുള്ള 10 മാസത്തെ വിവാഹജീവിതവും ആ സമയത്തെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഇടപെടലുകളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ വ്യക്തിപരമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇതിലുണ്ട്. മക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയ സമയത്തെ ഇരുവരുടേയും സംഭാഷണമാണ് റഹിം എഴുതിയിരിക്കുന്നത്. വിവാഹിതയായ സ്ത്രീയില്‍ അഞ്ച് കുട്ടികളുണ്ടെന്നാണ് ഇമ്രാന്‍ പറഞ്ഞത്. ദാമ്പത്യം തകരാതെ സൂക്ഷിക്കാന്‍ ഇതിനെക്കുറിച്ച് പുറത്തുപറയരുതെന്ന് അവര്‍ ഇമ്രാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ്  റേഹം പറയുന്നത്. ഇതില്‍ മൂത്ത മകന് 34 വയസ് പ്രായം കാണും. സെക്‌സ്, ഡ്രഗ്, റോക്ക് ആന്‍ റോള്‍ എന്നാണ് ഇമ്രാന്റെ ജീവിതത്തെക്കുറിച്ച് അവര്‍ വിശേഷിപ്പിച്ചത്. 

2015 ലാണ് ടെലിവിഷന്‍ അവതാരികയായ റെഹം ഖാന്‍ ഇമ്രാനെ വിവാഹം കഴിക്കുന്നത്. 10 മാസത്തിന് ശേഷം അവര്‍ വിവാഹ മോചിതരായി. തന്റെ തെറ്റുകള്‍ തുറന്നു പറയുകയാണ് ഈ പുസ്തകത്തിലൂടെയെന്നാണ് റെഹിം പറയുന്നത്. ആ മനുഷ്യനെ താന്‍ എന്തിനാണ് വിവാഹം കഴിക്കുന്നത് എന്ന് പറയുന്നതിലൂടെ പെണ്‍കുട്ടികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ ഇത് സഹായകമായിരിക്കുമെന്നും റെഹിം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com