ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ പൗഡര്‍ ക്യാന്‍സറിന് കാരണമെന്ന് തെളിഞ്ഞു; കമ്പനിക്ക് 32000 കോടി രൂപ പിഴ ചുമത്തി

കമ്പനി പുറത്തിറക്കിയ ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ച 22 സ്ത്രീകള്‍ക്ക് ക്യാന്‍സര്‍ ബാധിച്ച കേസിലാണ് സെന്റ് ലൂയിസ് ജൂറി പിഴ ചുമത്തിയത്
ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ പൗഡര്‍ ക്യാന്‍സറിന് കാരണമെന്ന് തെളിഞ്ഞു; കമ്പനിക്ക് 32000 കോടി രൂപ പിഴ ചുമത്തി

ന്യൂയോര്‍ക്ക്: ആഗോള വ്യവസായ ഭീമന്‍മാരായ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ കമ്പനിക്ക് മുപ്പത്തിരണ്ടായിരം കോടി രൂപയുടെ പിഴ ചുമത്തി. കമ്പനി പുറത്തിറക്കിയ ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ച 22 സ്ത്രീകള്‍ക്ക് ക്യാന്‍സര്‍ ബാധിച്ച കേസിലാണ് സെന്റ് ലൂയിസ് ജൂറി പിഴ ചുമത്തിയത്. കമ്പനിയുടെ ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ച 22 സ്ത്രീകള്‍ക്ക് അണ്ഡാശയ ക്യാന്‍സര്‍ ബാധിച്ചിരുന്നു. ആസ്‌ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ഇവരെ അര്‍ബുദം പിടികൂടിയത്. കമ്പനിക്കെതിരേ ഇവര്‍ നല്‍കിയ പരാതിയിലാണ് ശിക്ഷ.
അസുഖം ബാധിച്ച 22 സ്ത്രീകളില്‍ ആറ് പേര്‍ മരണത്തിന് കീഴടങ്ങി. 

1970 മുതല്‍ കമ്പനി പുറത്തിറക്കുന്ന പൗഡറില്‍ ആസ്‌ബെറ്റോസ് ചേരുന്നുണ്ടെന്നും എന്നാല്‍ ഇതുസംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ലെന്നും പരാതിക്കാര്‍ക്കായി വാദിച്ച അഭിഭാഷകര്‍ വ്യക്തമാക്കി. 
വിധി തങ്ങളുടെ ഉല്‍പ്പന്നങ്ങളിലെ ആസ്ബറ്റോസ് അണ്ഡാശയ ക്യാന്‍സറിന് കാരണമാകുമെന്ന മുന്നറിയിപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ കമ്പനിയെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പരാതിക്കാരുടെ അഭിഭാഷകന്‍ മാര്‍ക്ക് ലാനിയര്‍ പറഞ്ഞു.

നേരത്തെയും സമാനമായ കേസുകളില്‍ കമ്പനിക്ക് ഭീമന്‍ പിഴകള്‍ വിധിച്ചിട്ടുണ്ട്. അവരുടെ പ്രധാന ഉത്പന്നമായ ബേബി പൗഡറുമായി ബന്ധപ്പെട്ട് 9,000 കേസുകളാണ് കമ്പനി നേരിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com