അഫ്ഗാനില്‍ സമാധാനം പുലരണം: ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് അമേരിക്ക; ഇതിനാണ് കാത്തിരുന്നതെന്ന് താലിബാന്‍

17 വര്‍ഷമായി അഫ്ഗാനിസ്ഥാനില്‍ വിനാശം വിതച്ചു തുടരുന്ന യുദ്ധം അവനസാനിപ്പിക്കാന്‍ മുന്‍കയ്യെടുക്കാന്‍ തയ്യാറാണെന്ന് അമേരിക്ക
അഫ്ഗാനില്‍ സമാധാനം പുലരണം: ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് അമേരിക്ക; ഇതിനാണ് കാത്തിരുന്നതെന്ന് താലിബാന്‍

17 വര്‍ഷമായി അഫ്ഗാനിസ്ഥാനില്‍ വിനാശം വിതച്ചു തുടരുന്ന യുദ്ധം അവനസാനിപ്പിക്കാന്‍ മുന്‍കയ്യെടുക്കാന്‍ തയ്യാറാണെന്ന് അമേരിക്ക. അഫ്ഗാന്‍ താലിബാനുമായി ചര്‍ച്ച നടത്താന്‍ അമേരിക്ക തയ്യാറാണെന്ന് ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് താലിബാന്‍ നിരന്തര ആക്രമണങ്ങള്‍ നടത്തുന്നതിന്റെ പശ്ചാതലത്തിലാണ് അഫ്ഗാന്‍ സൈന്യവുമായി ചേര്‍ന്ന് താലിബാനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കയുടെ പുതിയ നീക്കത്തെ താലിബാന്‍ സ്വാഗതം ചെയ്തുവെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. താലിബന്റെ ഖത്തറിലുള്ള വക്താവ് സുഹൈല്‍ ഷാഹിന്‍ ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അഫ്ഗാനിലെ വിദേശ സൈന്യത്തെ പിന്‍വലിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അമേരിക്കയുമായുള്ള നേരിട്ടുള്ള സംഭാഷത്തനായി തങ്ങള്‍ കാത്തിരിക്കുകയായിരുന്നുവെന്ന് ഷാഹിന്‍ പറഞ്ഞു. എന്നാല്‍ അഫ്ഗാന്‍ സര്‍ക്കാരിനോട് ചര്‍ച്ച ചെയ്യാന്‍ തങ്ങളില്ലെന്നും അമേരിക്കയോട് മാത്രമാണ് ചര്‍ച്ച ചെയ്യാന്‍ താത്പര്യമെന്നും താലിബന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com