ക്രൂഡ് ഓയില്‍ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി സൗദി; പെട്രോള്‍ വില കുറഞ്ഞേക്കും

ക്രൂഡ് ഓയില്‍ ഉത്പാദനം വര്‍ധിപ്പിക്കാനും തങ്ങളില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് കൂടുതല്‍ ഇന്ധനം നല്‍കാനും സൗദി അറേബ്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
ക്രൂഡ് ഓയില്‍ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി സൗദി; പെട്രോള്‍ വില കുറഞ്ഞേക്കും

റിയാദ്: ക്രൂഡ് ഓയില്‍ ഉത്പാദനം വര്‍ധിപ്പിക്കാനും തങ്ങളില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് കൂടുതല്‍ ഇന്ധനം നല്‍കാനും സൗദി അറേബ്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏഷ്യയിലെ രണ്ട് രാജ്യങ്ങള്‍ക്ക് ഇതിനോടകം തന്നെ ഇത്തരത്തില്‍ അധിക ക്രൂഡ് ഓയില്‍ വിതരണം തുടങ്ങിയതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സൗദി നിര്‍ണായക തീരുമാനമെടുക്കുന്നതെന്നാണ് വിവരം. ഉത്പ്പാദനം വര്‍ധിപ്പിച്ച് വില വര്‍ധന നിയന്ത്രിക്കണമെന്ന് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ചൈനയും ഇതേ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യ അടക്കമുള്ള ഉപഭോക്ത രാജ്യങ്ങളില്‍ പെട്രോള്‍ വില കുറയുമെന്ന് സൂചനയുണ്ട്.


നേരത്തെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഇടിഞ്ഞ സാഹചര്യത്തില്‍ ഉത്പ്പാദനം കുറയ്ക്കാന്‍ സൗദി അടക്കമുള്ള എണ്ണ ഉത്പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തില്‍ ഇളവ് നല്‍കിയാണ് സൗദി എണ്ണ ഉത്പാദനം വര്‍ധിപ്പിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത് വിപണിയിലെ ഡിമാന്‍ഡ് കുറയ്ക്കുമെന്ന ഉപദേശത്തെ തുടര്‍ന്നാണ് സൗദി ഉത്പാദനം വര്‍ദ്ധിക്കാന്‍ തീരുമാനിച്ചത്. ഒപെകിലെ അംഗങ്ങളായ മറ്റ് രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സൗദി ഉത്പാദനം കൂട്ടിയാല്‍ ഒപെകിലെ മറ്റ് അംഗരാജ്യങ്ങളും തങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകും. ഇത് ഉപഭോക്ത രാജ്യമായ ഇന്ത്യയ്ക്ക് നേട്ടമാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം. ഇന്ത്യയില്‍ വലിയ വിലവര്‍ധനവാണ് നിലനിലനില്‍ക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com