'തലയില്‍ ധരിച്ചിരിക്കുന്ന തുണി പൂളിന്റെ വൃത്തിയാക്കലിനെ ബാധിക്കും';  ഹിജാബ് ധരിച്ച് നീന്തല്‍ കുളത്തിലെത്തിയ പെണ്‍കുട്ടിയെ പുറത്താക്കി

യുഎസ് സ്റ്റേറ്റായ ഡെലാവെയറിലെ വില്‍മിങ്ടണ്ണിലെ പബ്ലിക് പൂളില്‍ നീന്താന്‍ എത്തിയ കുട്ടികളെയാണ് ശിരോ വസ്ത്രത്തിന്റെ പേരില്‍ പുറത്താക്കിയത്
'തലയില്‍ ധരിച്ചിരിക്കുന്ന തുണി പൂളിന്റെ വൃത്തിയാക്കലിനെ ബാധിക്കും';  ഹിജാബ് ധരിച്ച് നീന്തല്‍ കുളത്തിലെത്തിയ പെണ്‍കുട്ടിയെ പുറത്താക്കി

ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടിയെ യുഎസ്സിലെ പൊതു നീന്തല്‍ കുളത്തില്‍ നിന്ന് പുറത്താക്കി. യുഎസ് സ്റ്റേറ്റായ ഡെലാവെയറിലെ വില്‍മിങ്ടണ്ണിലെ പബ്ലിക് പൂളില്‍ നീന്താന്‍ എത്തിയ കുട്ടികളെയാണ് ശിരോ വസ്ത്രത്തിന്റെ പേരില്‍ പുറത്താക്കിയത്. സമ്മര്‍ കാമ്പിന്റെ ഭാഗമായി നീന്തല്‍കുളത്തില്‍ എത്തിയ അധ്യാപികയ്ക്കും വിദ്യാര്‍ത്ഥിയ്ക്കുമാണ് വിവേചനം നേരിടേണ്ടിവന്നത്. അധ്യാപികയായ ടഹ്‌സിയന്‍ ഇസ്മയില്‍ എന്ന യുവതിയാണ് തന്റെ വിദ്യാര്‍ത്ഥികളെ പുറത്താക്കിയതിനെതിരേ രംഗത്തെത്തിയത്. 

15 വിദ്യാര്‍ത്ഥികളുമായാണ് ഇവര്‍ പൂളില്‍ എത്തിയത്. എന്നാല്‍ തലയില്‍ തുണി ധരിപ്പിച്ച് കുട്ടികളെ പൂളില്‍ ഇറക്കാനാവില്ലെന്ന് പൂളിലെ ജീവനക്കാര്‍ പറഞ്ഞതായാണ് ദി വാഷിങ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ടഹ്‌സിയന്‍ ഇസ്മയീല്‍ പറഞ്ഞത്. മറ്റ് കുട്ടികളുടെ വസ്ത്രത്തില്‍ നിന്ന് വിഭിന്നമായി തോളുകള്‍ മൂടിയതും ഇറക്കം കൂടിയതുമായ വസ്ത്രമാണ് കുട്ടി ധരിച്ചിരുന്നത്. അമിതമായ വസ്ത്രം ധരിക്കുന്നതിലൂടെ നനഞ്ഞ തുണിയുടെ ഭാരം വര്‍ധിക്കുന്നത് അപകടമാകുമെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. കൂടാതെ പെണ്‍കുട്ടിയുടെ ശിരോവസ്ത്രം പൂളിന്റെ ഫില്‍റ്ററേഷനെ പ്രശ്‌നത്തിലാക്കുമെന്നും പറഞ്ഞാണ് കുട്ടിയെ പുറത്താക്കിയത്. 

ഇതിന് മുന്‍പും സമ്മര്‍കാമ്പിന്റെ ഭാഗമായി നീന്തല്‍ കുളത്തില്‍ എത്തിയിട്ടുണ്ടെന്നും. എന്നാല്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ പുറത്താക്കുന്നത് ഇത് ആദ്യമായിട്ടാണെന്നും അധ്യാപിക ആരോപിച്ചു. സമ്മര്‍ അറബിക് എന്ററിച്ച്‌മെന്റ് പ്രോഗ്രാമിന്റെ കാമ്പ് ഡയറക്റ്ററാണ് ഇസിമയീല്‍. ഇത് ആദ്യമായിട്ടാണ് അത്രയും മോശമായ രീതിയില്‍ പ്രതികരണമുണ്ടാകുന്നതെന്നാണ് അവര്‍ പറയുന്നത്. മുസ്ലീമായതിനാലാണ് ഇത്തരം വിവേചനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതെന്നും പൊതുനീന്തല്‍ കുളം എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്നത് ആയിരിക്കണമെന്നും അവര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com