പരിശീലന പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; ഇന്ത്യക്കാരിയടക്കം നാല് പേര്‍ മരിച്ചു 

19കാരിയായ നിഷ സേജ്‌വാള്‍ ആണ് മരിച്ചത്
പരിശീലന പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; ഇന്ത്യക്കാരിയടക്കം നാല് പേര്‍ മരിച്ചു 

മിയാമി: പരിശീലന പറക്കലിനിടെ യുഎസില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യക്കാരിയടക്കം നാല് പേര്‍ മരിച്ചു. ഇന്ത്യയില്‍ നിന്നുള്ള 19കാരിയായ നിഷ സേജ്‌വാള്‍, ജോര്‍ജ്ജ് സാന്‍ചെസ്(22), റാല്‍ഫ് നെറ്റ്(72), കാര്‍ലോസ് ആല്‍ഫ്രെഡോ(22) എന്നിവരാണ് മരിച്ചത്. 

മിയാമിയിലെ ഡിയാന്‍ ഇന്റര്‍നാഷണല്‍ ഫ്‌ലൈറ്റ് സ്‌കൂളിലെ പൈപ്പര്‍ പിഎ-34. സെസ്‌ന 172 എന്നീ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. മിയാമിക്കടുത്തുവച്ച് ഇന്നലെയാണ് അപകടമുണ്ടായത്. രണ്ടു വിമാനങ്ങളും ട്രെയിനികളാണ് ഓടിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തിയിരുന്നു. മോശം കാലാവസ്ഥയെതുടര്‍ന്ന് ഇന്നലെ നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചപ്പോഴാണ് നാലാമത്തെ മൃതദേഹം കണ്ടെത്തിയത്. ഡല്‍ഹിയിലെ  അമിറ്റി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന നിഷ 2017 സെപ്റ്റംബറില്‍ ഫ്‌ലൈറ്റ് സ്‌കൂളില്‍ ചേര്‍ന്നിരുന്നെന്ന് ഇവരുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് വ്യക്തമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com