കള്ളനെ കൈയോടെ പിടികൂടാനുള്ള ശ്രമം; കുത്തേറ്റ ഒളിമ്പിക് ജേതാവിന് ദാരുണാന്ത്യം

മോ​ഷ​ണ​ശ്ര​മം ത​ട​യു​ന്ന​തി​നി​ടെ ക​സാ​ഖി​സ്ഥാ​ൻ ഒ​ളി​ന്പി​ക് മെ​ഡ​ൽ ജേ​താ​വ് കു​ത്തേ​റ്റു കൊ​ല്ല​പ്പെ​ട്ടു
കള്ളനെ കൈയോടെ പിടികൂടാനുള്ള ശ്രമം; കുത്തേറ്റ ഒളിമ്പിക് ജേതാവിന് ദാരുണാന്ത്യം


അ​സ്താ​ന: മോ​ഷ​ണ​ശ്ര​മം ത​ട​യു​ന്ന​തി​നി​ടെ ക​സാ​ഖി​സ്ഥാ​ൻ ഒ​ളി​ന്പി​ക് മെ​ഡ​ൽ ജേ​താ​വ് കു​ത്തേ​റ്റു കൊ​ല്ല​പ്പെ​ട്ടു. 2014 സോ​ച്ചി ഒ​ളി​ന്പി​ക്സി​ൽ സ്കേ​റ്റിം​ഗി​ൽ വെ​ങ്ക​ല​മെ​ഡ​ൽ നേ​ടി​യ ഡെ​നി​സ് ടെ​ൻ ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. മൂ​ന്നു ലി​റ്റ​ർ ര​ക്തം ന​ഷ്ട​പ്പെ​ട്ട നി​ല​യി​ലാ​ണ് ഡെ​നി​സി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തെ​ന്ന് ക​സാ​ഖ് കാ​യി​ക​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വ​ല​തു തു​ട​യി​ലേ​റ്റ കു​ത്താ​ണു മ​ര​ണത്തിന് ​കാ​ര​ണ​മാ​യ​ത്.

ഡെ​നി​സി​ന്‍റെ കാ​റി​ന്‍റെ ക​ണ്ണാ​ടി മോ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മം ത​ട​യു​ന്ന​തി​നി​ടെ​യാ​ണു താ​ര​ത്തി​നു കു​ത്തേ​റ്റ​തെ​ന്നു സി​റ്റി പോ​ലീ​സ് അ​റി​യി​ച്ചു. ടെ​നി​സി​ന്‍റെ മ​ര​ണ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര സ്കേ​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ൻ അ​നു​ശോ​ചി​ച്ചു. 

 കൊ​റി​യ​ൻ വം​ശ​ജ​നാ​യ ഡെ​നി​സ്, അ​മേ​രി​ക്ക​ൻ പ​രി​ശീ​ല​ക​ൻ ഫ്രാ​ങ്ക് കാ​ര​ൾ, റ​ഷ്യ​ൻ പ​രി​ശീ​ല​ക ത​ത്യാ​ന ത​ര​സോ​വ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ്ര​ശ​സ്തി​യി​ലേ​ക്ക് ഉ​യ​രു​ന്ന​ത്. 2014 ഒ​ളി​ന്പി​ക്സ് ഫൈ​ന​ലി​ൽ വ്യ​ത്യ​സ്ത ത​ര​ത്തി​ലു​ള്ള ബൂ​ട്ടു​ക​ൾ ധ​രി​ച്ച് മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി​യും ഡെ​നി​സ് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com