മുത്തച്ഛന്‍ തോക്ക് മറന്നുവച്ചു; നാലുവയസുകാരന്റെ വെടിയേറ്റ് രണ്ടു വയസുകാരി മരിച്ചു 

നെഞ്ചിന്റെ വലത്തുഭാഗത്തായാണ് വെടിയേറ്റത്
മുത്തച്ഛന്‍ തോക്ക് മറന്നുവച്ചു; നാലുവയസുകാരന്റെ വെടിയേറ്റ് രണ്ടു വയസുകാരി മരിച്ചു 

ന്യൂയോര്‍ക്ക്: വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ നാലുവയസുകാരന്റെ വെടിയേറ്റ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. മുത്തച്ഛന്‍ വീട്ടില്‍ മറന്നുവച്ച തോക്കാണ് രണ്ടുവയസുകാരിയുടെ ജീവനെടുത്തത്. യുഎസിലെ കാലിഫോര്‍ണിയയിലാണ് സംഭവം. 

കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവമുണ്ടായത്. നെഞ്ചിന്റെ വലത്തുഭാഗത്തായാണ് വെടിയേറ്റത്. ശബ്ദം കേട്ട് ഓടിക്കൂടിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. 

ആശുപത്രിയിലെത്തി ഒരു മണിക്കൂറിനുള്ളില്‍ കുട്ടി മരിക്കുകയായിരുന്നെന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചവര്‍ പറഞ്ഞു. കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കിയെന്ന കുറ്റം ചുമത്തി ഇവരുടെ മുത്തച്ഛനെതിരെ പൊലീസ് കേസെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com