പരസ്യമായി ബിയര്‍ കുടിച്ചാല്‍ ഇനി ജയിലില്‍ പോകും; ആഘോഷങ്ങള്‍ പൊതുസ്ഥലത്ത് വേണ്ടെന്ന് ദ്യുത്തെര്‍ത്തെ

ഷര്‍ട്ടിടാതെ വീടിന് പുറത്തിറങ്ങിയാലും പരസ്യമായി ബിയര്‍ കുടിച്ചാലും പൊതുവഴിയില്‍ മൂത്രമൊഴിച്ചാലും അപ്പോള്‍ പൊലീസെത്തും. അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കും
പരസ്യമായി ബിയര്‍ കുടിച്ചാല്‍ ഇനി ജയിലില്‍ പോകും; ആഘോഷങ്ങള്‍ പൊതുസ്ഥലത്ത് വേണ്ടെന്ന് ദ്യുത്തെര്‍ത്തെ

മനില: ഫിലിപ്പൈന്‍സില്‍ ഇപ്പോള്‍ പട്ടാളഭരണമോ അടിയന്തരാവസ്ഥയോ അല്ല. പക്ഷേ ഷര്‍ട്ടിടാതെ വീടിന് പുറത്തിറങ്ങിയാലും പരസ്യമായി ബിയര്‍ കുടിച്ചാലും പൊതുവഴിയില്‍ മൂത്രമൊഴിച്ചാലും അപ്പോള്‍ പൊലീസെത്തും. അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കും. ഏകദേശം 50,000 പേരാണ് ഇത്തരം മൈനര്‍ കുറ്റക്യത്യങ്ങള്‍ക്ക് ഇപ്പോള്‍ ജയില്‍  ശിക്ഷ അനുഭവിക്കുന്നത്.'ഓപറേഷന്‍ ലോയറ്റര്‍' എന്നാണ് ഈ നടപടിക്ക് ഫിലിപ്പൈന്‍ പൊലീസ് പേര് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞമാസം മനിലയില്‍ ഗര്‍ഭിണിയായ അഭിഭാഷക മദ്യപന്‍മാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് 'ഓപറേഷന്‍ ലോയറ്ററി'ന് തുടക്കമായത്. മദ്യപാനമാണ് പൊതുവിടങ്ങളില്‍ അക്രമം വര്‍ധിക്കുന്നതിനുള്ള പ്രധാനകാരണമെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്.

എന്നാല്‍ പൊതുവിടങ്ങളിലെ മദ്യപാന സദസ്സുകള്‍ ഒഴിവാക്കണമെന്ന് മാത്രമേ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളൂ, അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രസിഡന്റ് റോഡ്രിഗോ ദ്യുത്തെര്‍ത്തെ വ്യക്തമാക്കി. ദ്യുത്തെര്‍ത്തെ ഭരണമേറ്റതിന് ശേഷം മയക്കുമരുന്നു മാഫിയകളുടെ ആക്രമണങ്ങള്‍ കുറഞ്ഞു. കസ്റ്റഡി മരണങ്ങള്‍ ഒന്നും രണ്ട് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com