സൈന്യം കളിക്കുന്നു?:പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പ് ഫലം വൈകുന്നു; ജനങ്ങളോട് തെരുവിലിറങ്ങാന്‍ മുസ്‌ലിം ലീഗ്, സംശയവുമായി അമേരിക്കയും

തെരഞ്ഞെടുപ്പ് കഴിഞ്ഞ പാകിസ്ഥാനില്‍ സമ്പൂര്‍ണ ഫലം വൈകുന്നേരത്തോടെ മാത്രമേ പുറത്തുവിടാന്‍ സാധിക്കുള്ളുവെന്ന് പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍
സൈന്യം കളിക്കുന്നു?:പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പ് ഫലം വൈകുന്നു; ജനങ്ങളോട് തെരുവിലിറങ്ങാന്‍ മുസ്‌ലിം ലീഗ്, സംശയവുമായി അമേരിക്കയും

ഇസ്‌ലാമാബാദ്: തെരഞ്ഞെടുപ്പ് കഴിഞ്ഞ പാകിസ്ഥാനില്‍ സമ്പൂര്‍ണ ഫലം വൈകുന്നേരത്തോടെ മാത്രമേ പുറത്തുവിടാന്‍ സാധിക്കുള്ളുവെന്ന് പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച് ഇമ്രാന്‍ ഖാന്റെ തെഹ്‌രിഖ്-ഇ-ഇന്‍സാഫാണ് മുന്നില്‍ നില്‍ക്കുന്നത്. 113 സീറ്റുകളിലാണ് പിടിഐ മുന്നിട്ടു നില്‍ക്കുന്നത്. നവാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് 68 സീറ്റുകള്‍ നേടിയപ്പേള്‍ ബിലാവല്‍ ഫൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി 38 സീറ്റുകള്‍ നേടി.  137 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 

തൂക്കുസഭയാണ് അധികാരത്തില്‍ വരികയെന്ന് ഉറപ്പുവന്നതോടെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ സൈന്യവും ഇമ്രാന്‍ ഖാനും ചേര്‍ന്ന് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഫലം ബഹിഷ്‌കരിച്ച മുസ്‌ലിം ലീഗ് അട്ടിമറിക്കെതിരെ തെരുവിലിറങ്ങാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. 

അതേസമയം സാങ്കേതിക തകരാറാണ് തെരഞ്ഞെടുപ്പ് ഫലം വൈകിപ്പിക്കുന്നതിന് പിന്നിലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. തെരഞ്ഞെടുപ്പ് ഫലത്തില്‍ അട്ടിമറിയുണ്ടോയെന്ന് സംശയം പ്രകടിപ്പിച്ച് അമേരിക്കയും രംഗത്തെത്തി. 

270 പാര്‍ലമെന്റ് സീറ്റുകളിലേക്കും പഞ്ചാബ്, സിന്ധ്, ബലൂചിസ്താന്‍, ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യാ സര്‍ക്കാരുകളിലെ 577 മണ്ഡലങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com