നികുതി വര്‍ധിപ്പിക്കുന്നതിനെതിരെ ജനകീയ പ്രക്ഷോഭം;  ജോര്‍ദാന്‍ പ്രധാനമന്ത്രി രാജിവെച്ചു

നികുതി കുത്തനെ ഉയര്‍ത്തിയതിന് പുറമേ ചെലവുചുരുക്കല്‍ നടപടിയ്ക്കും ഹാനി മള്‍ക്കി സര്‍ക്കാര്‍ നീക്കം ആരംഭിച്ചിരുന്നു.
നികുതി വര്‍ധിപ്പിക്കുന്നതിനെതിരെ ജനകീയ പ്രക്ഷോഭം;  ജോര്‍ദാന്‍ പ്രധാനമന്ത്രി രാജിവെച്ചു

അമ്മാന്‍: ജോര്‍ദാന്‍ പ്രധാനമന്ത്രി ഹാനി മള്‍ക്കി രാജിവെച്ചു. നികുതി കുത്തനെ ഉയര്‍ത്തുന്നത് അടക്കമുളള സാമ്പത്തിക നടപടിയില്‍ സര്‍ക്കാരിനെതിരെ ജനങ്ങളുടെ പ്രതിഷേധം കനക്കുകയാണ്. ഇതിന്റെ സമ്മര്‍ദഫലമായാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്.  

നികുതി കുത്തനെ ഉയര്‍ത്തിയതിന് പുറമേ ചെലവുചുരുക്കല്‍ നടപടിയ്ക്കും ഹാനി മള്‍ക്കി സര്‍ക്കാര്‍ നീക്കം ആരംഭിച്ചിരുന്നു. ഇതിനെതിരെയുളള ജനങ്ങളുടെ പ്രതിഷേധം ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

രാജ്യാന്തര നാണ്യനിധിയുടെ പിന്തുണയോടെ നികുതി ഉയര്‍ത്താനുളള സര്‍ക്കാര്‍ നിര്‍ദേശം സാധാരണക്കാരെ ബാധിക്കുന്നതാണെന്ന് ആരോപിച്ചാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. പുതിയ നികുതി നിര്‍ദേശം പിന്‍വലിക്കണമെന്ന പ്രതിഷേധക്കാരുടെ ആവശ്യത്തിന് വഴങ്ങാന്‍ ഹാനി മള്‍ക്കി തയ്യാറായിരുന്നില്ല. ഈ വിഷയത്തില്‍ പാര്‍ലമെന്റ് തീരുമാനമെടുക്കുമെന്ന നിലപാടിലായിരുന്നു പ്രധാനമന്ത്രി. 

സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലാണ് ജോര്‍ദാന്‍. പൊതുസേവനങ്ങള്‍ ലഭ്യമാക്കാന്‍ കൂടുതല്‍ പണം ആവശ്യമാണ് എന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇതിന് കൂടുതല്‍ വരുമാനമുളളവരുടെ മേല്‍ അധിക നികുതി ചുമത്തുകയാണ് ഏക പോംവഴിയെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com