വിദ്യാര്‍ഥികളുടെ മുന്‍പില്‍ വെച്ച് അസുഖം ബാധിച്ച നായ്ക്കുട്ടിയെ ആമയ്ക്ക് തീറ്റയായി നല്‍കി; അധ്യാപകനെതിരെ കേസ് 

അസുഖം ബാധിച്ച് അവശനായിരുന്ന നായ്കുട്ടിയെ കുട്ടികളുടെ മുന്നില്‍ വച്ച് ആമയ്ക്ക് ഭക്ഷണമായി നല്‍കിയ അധ്യാപകനെതിരെ കേസ്
വിദ്യാര്‍ഥികളുടെ മുന്‍പില്‍ വെച്ച് അസുഖം ബാധിച്ച നായ്ക്കുട്ടിയെ ആമയ്ക്ക് തീറ്റയായി നല്‍കി; അധ്യാപകനെതിരെ കേസ് 

ഇദാഹോ: അസുഖം ബാധിച്ച് അവശനായിരുന്ന നായ്കുട്ടിയെ കുട്ടികളുടെ മുന്നില്‍ വച്ച് ആമയ്ക്ക് ഭക്ഷണമായി നല്‍കിയ അധ്യാപകനെതിരെ കേസ്. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത ചൂണ്ടികാട്ടിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അമേരിക്കയിലെ പ്രെസ്റ്റണ്‍ ജൂനിയര്‍ ഹൈസ്‌കൂളിലെ സയന്‍ അധ്യാപകനായ റോബര്‍ട്ട് ക്രോസ്‌ലാന്‍ഡാണ് കേസില്‍ അകപ്പെട്ടിരിക്കുന്നത്.

ആറ് മാസം വരെ ജയില്‍ വാസവും 5000ഡോളര്‍ പിഴയും അടങ്ങുന്നതാവും ഇയാള്‍ക്ക് ലഭിക്കുന്ന ശിക്ഷ. അധ്യാപകന്റെ ക്രൂരത തുറന്നുകാട്ടി നിരവധി രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു. രക്ഷിതാക്കള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മൃഗസംരക്ഷണ പ്രവര്‍ത്തകന്‍ ജില്‍ പാരിഷ് നല്‍കിയ പരാതിയിലാണ് അധ്യാപകനെതിരെ കേസെടുത്തത്. 

പഠനത്തിന്റെ ഭാഗമായി കുട്ടികളുടെ മുന്നില്‍ ഡെമോണ്‍സ്‌ട്രേഷന്‍ നടത്താനാണ് ഇത്തരത്തിലൊരു പ്രവര്‍ത്തിക്ക് മുതിര്‍ന്നതെന്നായിരുന്നു അധ്യാപകന്റെ വാദം. എന്നാല്‍ സ്‌കൂള്‍ സമയം അവസാനിച്ചതിന് ശേഷമാണ് ഈ സംഭവം ഉണ്ടായിരിക്കുന്നതെന്നും ഇത് പഠനത്തിന്റെ ഭാഗമായിരുന്നില്ലെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com