'മോണിക്ക ലെവിന്‍സ്‌കിയോട് മാപ്പ് പറയേണ്ടതില്ല'; ലൈംഗിക വിവാദത്തെക്കുറിച്ച് ബില്‍ ക്ലിന്റണ്‍

ഹോളിവുഡിനെ പിടിച്ചുകുലുക്കിയ മീ റ്റു മൂവിമെന്റിന് പിന്തുണയ്ക്കാനും ബില്‍ ക്ലിന്റന്‍ മറന്നില്ല
'മോണിക്ക ലെവിന്‍സ്‌കിയോട് മാപ്പ് പറയേണ്ടതില്ല'; ലൈംഗിക വിവാദത്തെക്കുറിച്ച് ബില്‍ ക്ലിന്റണ്‍

മേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ ഇരിക്കുന്ന സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട മോണിക ലെവിന്‍സ്‌കിയോട് ക്ഷമ പറയേണ്ടതില്ലെന്ന് ബില്‍ ക്ലിന്റണ്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ പൊതുവായി പറഞ്ഞ മാപ്പ് തന്നെ ധാരാളമാണെന്നും സ്വകാര്യമായി ക്ഷമപറയേണ്ട ആവശ്യമില്ലെന്നുമാണ് എന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ക്ലിന്റണ്‍ പറഞ്ഞു. വൈറ്റ് ഹൗസ് ജിവനക്കാരിയായ മോണിക ലെവന്‍സ്‌കിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെ പേരിലാണ് ബില്‍ ക്ലിന്റണിന് തന്റെ പ്രസിഡന്റ് പദവി നഷ്ടമാകുന്നത്.

'20 വര്‍ഷം മുന്‍പ് തന്നെ ഞാന്‍ അത് കൈകാര്യം ചെയ്തിരുന്നു. അമേരിക്കയിലെ ജനങ്ങളില്‍ മൂന്നില്‍ രണ്ട് പേരും എനിക്കൊപ്പമാണ് നിന്നത്. അതിന് ശേഷം തന്റെ ജിവിതത്തിലും ജോലിയിലും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. ഇതാണ് എനിക്ക് പറയാനുള്ളത്. ' ഡെമോക്രാറ്റിക് പ്രസിഡന്റ് പറഞ്ഞു. ദ പ്രസിഡന്റ് ഈസ് മിസ്സിങ് എന്ന തന്റെ പുസ്തകത്തിന്റെ പ്രചാരണത്തിനായി എത്തിയതായിരുന്നു 71 കാരനായ ക്ലിന്റണ്‍.

ഹോളിവുഡിനെ പിടിച്ചുകുലുക്കിയ മീ റ്റു മൂവിമെന്റിന് പിന്തുണയ്ക്കാനും ബില്‍ ക്ലിന്റന്‍ മറന്നില്ല. കുറച്ചു മുന്‍പേ ഇത്തരം മുന്നേറ്റങ്ങള്‍ ഉണ്ടാകേണ്ടതായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. വിവാദമായ ലെവിന്‍സ്‌കി സ്‌കാന്റലിന്റെ പേരില്‍  രാജിവെക്കാതിരുന്നതിനെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. ശരിയാണ് താന്‍ ചെയ്തത് എന്നാണ് വിശ്വസിക്കുന്നതെന്നും ഭരണഘടനയെ പ്രതിരോധിക്കുകയാണ് താന്‍ ചെയ്തത് എന്നുമാണ് ക്ലിന്റണ്‍ പറയുന്നത്.

22 കാരിയായ മോണിക്ക ലെവിന്‍സ്‌കിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാണ് ബില്‍ ക്ലിന്റണ്‍ പ്രതിരോധത്തിലാകുന്നത്. വൈറ്റ് ഹൈസ് ഇന്റേണിയായ ലെവിന്‍സ്‌കിയുമായുള്ള അവിഹിത ബന്ധം പുറത്തുവന്നത് 1995 ലാണ്. ആദ്യമൊക്കെ ഇത് നിക്ഷേധിച്ചെങ്കിലും 1998 ഓഗസ്റ്റ് 18 ന് അദ്ദേഹം ആരോപണം ശരിയാണെന്ന് സമ്മതിച്ചു. ക്ലിന്റണിന്റെ ഇംപീച്ചമെന്റ് വരെ എത്തിയ സംഭവം ലെവിന്‍സ്‌കി സ്‌കാന്‍ഡല്‍ എന്നാണ് അറിയപ്പെടുന്നത്.
ലൈംഗിക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com