സ്ത്രീകളോട് അപമര്യാദയായി പെരുമാറി വീഡിയോ ചിത്രീകരണം; ഏഴു യുവാക്കള്‍ അറസ്റ്റില്‍

സ്ത്രീകളോട് സഭ്യതക്ക് നിരക്കാത്തവിധം പെരുമാറി വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ച ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
സ്ത്രീകളോട് അപമര്യാദയായി പെരുമാറി വീഡിയോ ചിത്രീകരണം; ഏഴു യുവാക്കള്‍ അറസ്റ്റില്‍

ജിദ്ദ:സ്ത്രീകളോട് സഭ്യതക്ക് നിരക്കാത്തവിധം പെരുമാറി വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ച ഏഴ് പേരെ ജിദ്ദ പൊലീസ് അറസ്റ്റ് ചെയ്തു. ആറ് സ്വദേശികളും ഒരു വിദേശിയുമടങ്ങുന്ന സംഘത്തെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്. ജിദ്ദ കോര്‍ണിഷിലെ ഹയാത്ത് പാര്‍ക്ക് ഹോട്ടലിനും ജിദ്ദയിലെ അല്‍ഹംറ കോര്‍ണിഷില്‍വെച്ചുമാണ് സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ വീഡിയോ ചിത്രീകരിച്ചത്. ഇതിന് പിന്നാലെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു

പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീഡിയോയില്‍ പ്രതൃക്ഷപ്പെട്ടവരും മറ്റ് രണ്ട് പേരെയുമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ വീഡിയോയില്‍ പ്രതൃക്ഷപ്പെട്ടവരാണെന്ന് സ്ഥിരികരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരെ അനന്തര നടപടിക്രമങ്ങള്‍ക്കായി പബല്‍ക്ക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. സംഘത്തെ അടിയന്തരമായി കസ്റ്റഡിയിലെടുക്കണമന്ന് ഉന്നത തലങ്ങളില്‍നിന്നും ഉത്തരവ് ലഭിച്ചിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി ഇവരെ കസ്റ്റഡിയിലെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com