ചെര്‍ണോബില്‍ ആണവ ദുരന്തം: പശുവിന്‍ പാല്‍ ഇപ്പോഴും വിഷമയം; ദുരന്തത്തില്‍നിന്നു കരകയറാനാവാതെ ഒരു ജനത

ചെര്‍ണോബില്‍ ആണവ ദുരന്തം: പശുവിന്‍ പാല്‍ ഇപ്പോഴും വിഷമയം; ദുരന്തത്തില്‍നിന്നു കരകയറാനാവാതെ ഒരു ജനത
ചെര്‍ണോബില്‍ ആണവ ദുരന്തം: പശുവിന്‍ പാല്‍ ഇപ്പോഴും വിഷമയം; ദുരന്തത്തില്‍നിന്നു കരകയറാനാവാതെ ഒരു ജനത


ലണ്ടന്‍: മൂന്നു പതിറ്റാണ്ടു മുമ്പുണ്ടായ ചെര്‍ണോബില്‍ ആണവ ദുരന്തം ഇപ്പോഴും മേഖലയില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതായി പഠന റിപ്പോര്‍ട്ട്. ഉക്രൈനില്‍ ചെര്‍ണോബില്‍ ആണവ നിലയം നിലനിന്നിരുന്ന മേഖലയില്‍ ഉത്പാദിപ്പിക്കുന്ന പാലില്‍ വിഷാംശമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിരിക്കുന്നത്.

ബ്രിട്ടനിലെ എക്സ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഉക്രൈനിലെ റിവെന്‍ മേഖലയില്‍ പഠനം നടത്തിയത്. ചെര്‍ണോബില്‍ ആണവ നിലയം നിലനിന്നിരുന്നതിന് ഇരുന്നൂറു കിലോമീറ്റര്‍ അകലയെുള്ള പ്രദേശമാണിത്. ഇവിടത്തെ സ്വകാര്യ ഫാമുകളില്‍നിന്നുള്ള പശുവിന്‍ പാലാണ്, ഉക്രൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് അഗ്രികള്‍ച്ചറല്‍ റേഡിയോളജിയുടെ സഹായത്തോടെ പരിശോധിച്ചത്. പാലില്‍ റേഡിയോ ആക്ടിവ് പദാര്‍ഥങ്ങള്‍ അനുവദനീയമായതിലും അഞ്ചരിട്ടിയാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

പ്രായമായവര്‍ കഴിക്കുന്ന പാലില്‍ ലിറ്ററില്‍ നൂറു ബിക്വേറല്‍ റേഡിയോ ആക്ടിവ് പദാര്‍ഥങ്ങളാണ് ഉക്രൈന്‍ നിശ്ചയിച്ചിട്ടുള്ള അനുവദനീയമായ പരിധി. കുട്ടികള്‍ക്ക് ഇത് 40 ബിക്വേറല്‍ ആണ്. എന്നാല്‍ റിവെനില്‍നിന്നെടുത്ത സാംപിളുകളില്‍ ലിറ്ററില്‍ അഞ്ഞുറ് ബിക്വേറല്‍ വരെ റേഡിയോ ആക്ടിവി പദാര്‍ഥങ്ങള്‍ കണ്ടെ്ത്തിയെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. പ്രായമായവരെ സംബന്ധിച്ച് അനുവദനീയമായ പരിധിയുടെ അഞ്ചിരട്ടം കുട്ടികള്‍ക്ക് പതിനാലിരട്ടിയുമാണ് ഇത്.

ചെര്‍ണോബില്‍ ആണവ ദുരന്തത്തിന് മൂന്നു പതിറ്റാണ്ടിനു ശേഷവും പ്രദേശത്തെ ജനങ്ങള്‍ പാല്‍ ഉള്‍പ്പെടെയുള്ള തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുന്നതിലൂടെ റേഡിയോ ആക്ടിവിറ്റിക്ക് ഇരയാവുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാവുന്നതെന്ന് പഠനം പറയുന്നു. പാല്‍ ഉപയോഗിക്കുന്നതു കൂടുതലും കുട്ടികള്‍ ആണെന്നതിനാല്‍ ഗുരുതരമായ പ്രത്യാഘാതമാണ് ഇതുണ്ടാക്കുക എന്നാണ് പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com