തല വേര്‍പെട്ട പാമ്പു കടിക്കുമോ? ഷവല്‍ കൊണ്ടു തല വെട്ടിമാറ്റിയ പാമ്പിന്റെ കടിയേറ്റയാള്‍ ഗുരുതരാവസ്ഥയില്‍

തല വേര്‍പെട്ട പാമ്പു കടിക്കുമോ? ഷവല്‍ കൊണ്ടു തല വെട്ടിമാറ്റിയ പാമ്പിന്റെ കടിയേറ്റയാള്‍ ഗുരുതരാവസ്ഥയില്‍
തല വേര്‍പെട്ട പാമ്പു കടിക്കുമോ? ഷവല്‍ കൊണ്ടു തല വെട്ടിമാറ്റിയ പാമ്പിന്റെ കടിയേറ്റയാള്‍ ഗുരുതരാവസ്ഥയില്‍

ടെക്‌സസ്: തല വേര്‍പെട്ട പാമ്പിന്റെ കടിയേറ്റയാള്‍ ഗുരുതരാവസ്ഥയില്‍. അമേരിക്കയിലെ ടെക്‌സസിലാണ് സംഭവം. പാമ്പു കടിയേറ്റയാള്‍ രണ്ടാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലാണ്.

വീടിനു സമീപമുള്ള പൂന്തോട്ടത്തില്‍ ജോലി ചെയ്യുമ്പോള്‍ കണ്ട പാമ്പിനെ ജെര്‍മി ഷവല്‍ കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. നാലടിയോളം നീളമുള്ള റാറ്റില്‍ സ്‌നേക്കിനെയാണ് ജെര്‍മി കൊന്നത്. ഷവല്‍ കൊണ്ടുള്ള വെട്ടേറ്റ് പാമ്പിന്റെ തലയും ഉടലും വേര്‍പെട്ടു. അല്പസമയത്തിനു ശേഷം ചത്ത പാമ്പിനെ നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വേര്‍പെട്ടു കിടന്ന തലഭാഗം കയ്യിലേക്ക് ആഞ്ഞു കൊത്തുകയായിരുന്നു. അതീവ അപകടകാരിയായ വെസ്‌റ്റേണ്‍ ഡയമണ്ട്ബാക്ക് റാറ്റില്‍ സ്‌നേക്കായിരുന്നു ജെര്‍മിയെ കൊത്തിയത്. 

കടിയേറ്റ ഉടന്‍തന്നെ ജെര്‍മിയെ ആശുപത്രിയില്‍ എത്തിച്ചു. കൊടുംവിഷം ഏറ്റ ജെര്‍മി അബോധാവസ്ഥയില്‍ ആയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോഴേക്കും ജെര്‍മിയുടെ ആന്തരിക രക്തസ്രാവവും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനവും തകരാറിലായിരുന്നു. പെട്ടെന്നു തന്നെ കോമയിലായ ജെര്‍മിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് കോമ അവസ്ഥയില്‍ നിന്ന് ഉണര്‍ന്നത്. ജെര്‍മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. 

റാറ്റില്‍ സ്‌നേക്കുകളുടെ പ്രത്യേകതയാണ് ജെര്‍മിയെ അപകടത്തിലാക്കിയതെന്ന് വിദഗ്ധര്‍ പറയുന്നു. ജീവന്‍ നഷ്ടപ്പെട്ട് കുറെ നേരം കൂടി ഇവയില്‍ റിഫഌക്‌സ് ആക്ഷന്‍ പ്രവര്‍ത്തിക്കും. പാമ്പുകളുടെ റിഫഌക്‌സ് ആക്ഷനാണ് ശത്രുക്കളെ കൊത്തുകയെന്നത്. പരമാവധി വിഷം ശത്രുവിന്റെ ശരീരത്തില്‍ എത്തിക്കാനാണ് റിഫഌക്‌സ് ആക്ഷനില്‍ ഇവ ശ്രമിക്കുക. ജീവന്‍ നഷ്ടപ്പെട്ടതിനു ശേഷമാണെങ്കില്‍ ഈ വിഷത്തിന്റെ അളവ് വളരെ കൂടുതലായിരിക്കുമെന്നും ഇവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com