ദൈവത്തിന് തീരെ ബുദ്ധിയില്ലെന്ന് പ്രസിഡന്റ്; പ്രതിഷേധവുമായി ജനങ്ങള്‍ തെരുവില്‍

ദൈവം വിവേകശൂന്യനാണെന്ന  പ്രസിഡന്റിന്റെ വാക്കുകള്‍ക്കെതിരെ ഫിലിപ്പൈന്‍സില്‍ പ്രതിഷേധം ശക്തമാകുന്നു.പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണെന്നും ഖേദമൊന്നുമില്ലെന്ന് തുറന്നടിച്ചതോടെയാണ് പ്രതിഷേധവുമായി ആളുകള്‍ ത
ദൈവത്തിന് തീരെ ബുദ്ധിയില്ലെന്ന് പ്രസിഡന്റ്; പ്രതിഷേധവുമായി ജനങ്ങള്‍ തെരുവില്‍

മനില: ദൈവം വിവേകശൂന്യനാണെന്ന  പ്രസിഡന്റിന്റെ വാക്കുകള്‍ക്കെതിരെ ഫിലിപ്പൈന്‍സില്‍ പ്രതിഷേധം ശക്തമാകുന്നു. ഏഷ്യയിലെ ഏറ്റവും വലിയ കത്തോലിക്കാ രാജ്യമാണ് ഫിലിപ്പൈന്‍സ്.ആകെ ജനസംഖ്യയുടെ 80 % കത്തോലിക്കരാണ്.  'ജന്‍മപാപം'എന്ന ആശയം തന്നെ വന്‍ അബദ്ധം ആണെന്നും ദ്യുതെര്‍ത്തെ പറഞ്ഞു.

സര്‍ക്കാര്‍ജീവനക്കാരുടെ പരിപാടിയിലായിരുന്നു ദ്യുതെര്‍ത്തെയുടെ അഭിപ്രായപ്രകടനം. നിങ്ങളെന്തെങ്കിലും വളരെ നന്നായി ചെയ്തിട്ട് അതിന് ദൈവത്തിന് നന്ദി പറയുന്നത് പോലെ മണ്ടത്തരം ലോകത്ത് വേറൊന്നും ഇല്ലെന്നും ദൈവം ബുദ്ധിശൂന്യനാണെന്നും ദ്യുതെര്‍ത്തെ പറഞ്ഞു. പ്രസംഗം ചാനലുകള്‍ സംപ്രേഷണം ചെയ്തതോടെ ദ്യുതെര്‍ത്തെ കുടുങ്ങി. പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണെന്നും ഖേദമൊന്നുമില്ലെന്ന് തുറന്നടിച്ചതോടെയാണ് പ്രതിഷേധവുമായി ആളുകള്‍ തെരുവിലിറങ്ങിയത്.സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന കത്തോലിക്കരുടെ നടപടി തന്നെ പ്രകോപിപ്പിച്ചുവെന്നും ദ്യുതെര്‍ത്തെ പറഞ്ഞു.

2015 ല്‍ മാര്‍പാപ്പ ഫിലിപ്പൈന്‍സ് സന്ദര്‍ശിച്ചപ്പോള്‍ ട്രാഫിക് ജാം ഉണ്ടാക്കിയതിനെ വിമര്‍ശിച്ചും, സ്ത്രീകള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ അപകീര്‍ത്തികരമായ വാക്കുകള്‍ പറഞ്ഞും ദ്യുതെര്‍ത്തെ കുപ്രസിദ്ധി നേടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com