ബ്രെക്‌സിറ്റ് ബില്‍ നിയമമായി; യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടണ്‍ പുറത്തേക്ക്

ദീര്‍ഘനാളത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ബ്രെക്‌സിറ്റ് ബില്‍ നിയമമായതായി ബ്രിട്ടീഷ് പാര്‍ലമെന്റ് അറിയിച്ചു. സ്പീക്കര്‍ ജോണ്‍ ബെര്‍കൗവാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള പിന്‍മാറ്റ ബില്‍ നിയമമായ വാര്‍ത്ത
ബ്രെക്‌സിറ്റ് ബില്‍ നിയമമായി; യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടണ്‍ പുറത്തേക്ക്

ലണ്ടന്‍: ദീര്‍ഘനാളത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ബ്രെക്‌സിറ്റ് ബില്‍ നിയമമായതായി ബ്രിട്ടീഷ് പാര്‍ലമെന്റ് അറിയിച്ചു. സ്പീക്കര്‍ ജോണ്‍ ബെര്‍കൗവാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള പിന്‍മാറ്റ ബില്‍ നിയമമായ വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്.

1972ലാണ് യൂറോപ്യന്‍ കമ്മ്യൂണിറ്റീസ് ആക്ട് വഴി ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമായത്. 2019 മാര്‍ച്ച് 29 രാത്രി 11 മണിയോട് കൂടിയാവും ബ്രെക്‌സിറ്റ് പൂര്‍ണമാവുക. 2017 ജൂലൈയില്‍ അവതരിപ്പിച്ചതു മുതല്‍ 250ലധികം മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയാണ് ബ്രെക്‌സിറ്റ് ബില്ലിന്‍മേല്‍ ഉണ്ടായത്. 

യൂറോപ്യന്‍ യൂണിയന്‍ എന്ന് സാമ്പത്തിക ശക്തിയുടെ മൂലക്കല്ല് ഇളക്കിക്കുന്നതായിരുന്നു ബ്രിട്ടന്റെ തീരുമാനം. ജനഹിത പരിശോധനാ ഫലം വന്നത് 2016 ജൂണ്‍ 24 ന് ആയിരുന്നു. 1.74 കോടി ആളുകള്‍ വോട്ട് ചെയ്ത റഫറണ്ടത്തില്‍ 51.89 % പൗരന്‍മാര്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 48.11% ആളുകളാണ് തുടരുന്നതിനെ അനുകൂലിച്ചത്. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ജയിംസ് കാമറൂണ്‍ രാജി വച്ചു. തുടര്‍ന്നാണ് തെരേസാ മേ പ്രധാനമന്ത്രി ആയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com