തെക്കന്‍ ചൈനക്കടലില്‍ നിന്ന് ഒരിഞ്ചുപോലും വിട്ടുതരില്ലെന്ന് സീ ജിന്‍ പിങ്; യുഎസ്- ചൈന ബന്ധം ഉലയുന്നു

സമാധാനപരമായി നീങ്ങണമെന്ന് തന്നെയാണ് ചൈനയുടെ ആഗ്രഹം, പക്ഷേ ചൈനയുടെ ഭൂമിയില്‍ നിന്ന് ഒരടി വിട്ടുനല്‍കില്ല
തെക്കന്‍ ചൈനക്കടലില്‍ നിന്ന് ഒരിഞ്ചുപോലും വിട്ടുതരില്ലെന്ന് സീ ജിന്‍ പിങ്; യുഎസ്- ചൈന ബന്ധം ഉലയുന്നു

ന്യൂയോര്‍ക്ക്: തെക്കന്‍ ചൈനക്കടലില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന് ചൈനീസ് പ്രധാനമന്ത്രി സീ ജിന്‍ പിങ്.യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു സീ ജിന്‍ പിങ് ഇക്കാര്യം വെളിപ്പെടുത്തിയത്. സമാധാനപരമായി നീങ്ങണമെന്ന് തന്നെയാണ് ചൈനയുടെ ആഗ്രഹം, പക്ഷേ ചൈനയുടെ ഭൂമിയില്‍ നിന്ന് ഒരടി വിട്ടുനല്‍കില്ല.പൂര്‍വികന്‍മാരുടെ അവകാശമാണ് അതെന്നും സീ ജിന്‍ പിങ് പറഞ്ഞതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏഷ്യാ സന്ദര്‍ശനത്തിന്റെ ഭാഗമായായിരുന്നു മാറ്റിസ് ചൈനയിലെത്തിയത്. അതേസമയം ചൈനയുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ വളരെ മികച്ചതായിരുന്നുവെന്നും സൈനികബന്ധം കാത്തുസൂക്ഷിക്കാന്‍ യുഎസ് ബാധ്യസ്ഥമാണെന്നും മാറ്റിസ് പറഞ്ഞു. തെക്കന്‍ ചൈനക്കടലിലെ ചൈനയുടെ സാന്നിധ്യം വര്‍ധിച്ചുവരുന്നതിനെതിരെ യുഎസ് വലിയ വിമര്‍ശനമാണ് തുടര്‍ച്ചയായി ഉന്നയിക്കുന്നത്.കൃത്രിമദ്വീപുകള്‍ ഉണ്ടാക്കിയും സൈന്യത്തെ വിന്യസിച്ചുമുള്ള ചൈനീസ് നീക്കങ്ങളാണ് യുഎസിനെ ചൊടിപ്പിച്ചത്.

ഫിലിപ്പൈന്‍സും മലേഷ്യയുമെല്ലാം തെക്കന്‍ ചൈനാക്കടലില്‍ അവകാശം ഉന്നയിച്ചിട്ടുണ്ടെങ്കിലും വലിയ ഭാഗം കൈവശം വച്ചിരിക്കുന്നത് ചൈനയാണ്. സുപ്രധാന കപ്പല്‍ചാലാണ് തെക്കന്‍ ചൈനാ കടലിലൂടെ കടന്നുപോകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com