പള്ളി വിളിച്ചു, വിനാശകാരിയായ തോക്കുമേന്തി വിശ്വാസികള്‍ എത്തി; വിവാദമായി യുഎസ് പള്ളിയിലെ 'തോക്ക്' ചടങ്ങ് 

പള്ളി വിളിച്ചു, വിനാശകാരിയായ തോക്കുമേന്തി വിശ്വാസികള്‍ എത്തി; വിവാദമായി യുഎസ് പള്ളിയിലെ 'തോക്ക്' ചടങ്ങ് 

ബൈബിളില്‍ പറഞ്ഞിരിക്കുന്ന ഇരുമ്പുദണ്ഡ്‌ തോക്കാണെന്നുള്ള വിശ്വാസമാണ് ഇവര്‍ക്കുള്ളത്

ഫ്‌ളോറിഡയില്‍ സ്‌കൂളില്‍ തോക്കുമായി എത്തിയ മുന്‍ വിദ്യാര്‍ത്ഥി ചെറിയ കുട്ടികളെ അടക്കം നിരവധി പേരെ വെടിവെച്ച് കൊന്നത് നടുക്കത്തോടെയാണ് ലോകം കേട്ടത്. ഈ സംഭവത്തോടെ തോക്ക് ഉപയോഗം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായി. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത് തോക്ക് നിയന്ത്രിക്കേണ്ട പകരം അധ്യാപകര്‍ തോക്ക് ഉപയോഗിക്കാന്‍ പഠിച്ചാല്‍ മതിയെന്നാണ്. ഇപ്പോള്‍ തോക്കിന്റെ പേരില്‍ വിവാദത്തിലായിരിക്കുന്നത് ഒരു പള്ളിയാണ്. 

പള്ളിയിലെ ഒരു ചടങ്ങിനായി നൂറു കണക്കിന് വരുന്ന വിശ്വാസികളോട് അവരുടെ ഏറ്റവും ശക്തികൂടിയ ആയുധവുമായി എത്താന്‍ ആവശ്യപ്പെട്ടതാണ് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. യുഎസ് സ്‌റ്റേറ്റായ പെന്‍സില്‍വാനിയയിലെ ന്യൂഫൗണ്ട്‌ലാന്‍ഡിലുള്ള സാന്‍ച്വറി ചര്‍ച്ചാണ് വിശ്വാസികളുടെ തോക്കിന് സ്വാഗതം അരുളിയത്. 

യൂണിഫിക്കേഷന്‍ ചര്‍ച്ചിന് കീഴിലുള്ള വിശ്വാസികള്‍ അവരുടെ എആര്‍-15 റൈഫിളുമായാണ് എത്തിയത്. ബൈബിളില്‍ പറഞ്ഞിരിക്കുന്ന ഇരുമ്പുകൊണ്ടുള്ള വടി തോക്കാണെന്നുള്ള വിശ്വാസമാണ് ഇവര്‍ക്കുള്ളത്. കിരീടവും ധരിച്ച് തോക്കും ഏന്തി നൂറുകണക്കിന് വിശ്വാസികളാണ് ചടങ്ങില്‍ പങ്കെടുത്തത്. തോക്കുകള്‍ക്കെതിരേ നിലപാട് ശക്തമായിരിക്കുന്നതിന് ഇടയില്‍ പള്ളിയുടെ നേതത്വത്തില്‍ തന്നെ ഇത്തരം പരിപാടികള്‍ നടത്തിയതാണ് വിമര്‍ശനത്തിന് കാരണമായത്. അനുഗ്രഹം നല്‍കുന്നതിന് മുന്‍പായി സുരക്ഷയ്ക്ക് വേണ്ടി തോക്കുകള്‍ കൈയില്‍ കരുതണമെന്ന നിര്‍ദ്ദേശവും സാന്‍ച്വറി ചര്‍ച്ച് നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com