പാക് സെനറ്റിലേക്ക് ആദ്യമായി ഒരു ഹിന്ദു യുവതി

 പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍നിന്നുള്ള കൃഷ്ണകുമാരി കോല്‍ഹി എന്ന മുപ്പത്തിയൊന്‍പതുകാരിയാണ് പാക്ക് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുക വഴി പുതുചരിത്രമെഴുതിയത്
പാക് സെനറ്റിലേക്ക് ആദ്യമായി ഒരു ഹിന്ദു യുവതി

കറാച്ചി: മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനില്‍ ഒരു ഹിന്ദു ദലിത് യുവതി ആദ്യമായി സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.  പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍നിന്നുള്ള കൃഷ്ണകുമാരി കോല്‍ഹി എന്ന മുപ്പത്തിയൊന്‍പതുകാരിയാണ് പാക്ക് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുക വഴി പുതുചരിത്രമെഴുതിയത്. ബിലാവല്‍ ഭൂട്ടോ സര്‍ദാരി നേതൃത്വം നല്‍കുന്ന പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി  അംഗമാണ് ഇവര്‍.

സിന്ധിലെ ന്യൂനപക്ഷ സീറ്റില്‍നിന്നാണ് കൃഷ്ണ കുമാരി സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. രത്‌ന ഭഗ്വന്ദാസിനെ നേരത്തെ പിപിപി ആദ്യ ഹിന്ദു സെനറ്ററായി തിരഞ്ഞെടുത്തിരുന്നു.
പിപിപി ടിക്കറ്റില്‍ തന്നെ സെനറ്റിലെത്തിയിട്ടുള്ള രത്‌ന ഭഗ്‌വാന്‍ദാസ് ചാവ്‌ലയ്ക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഹിന്ദു വിഭാഗക്കാരി കൂടിയാണ് കൃഷ്ണകുമാരി.

ന്യൂനപക്ഷ, വനിതാ അവകാശങ്ങള്‍ക്ക് കാര്യമായ പ്രാമുഖ്യം ലഭിക്കാത്ത പാക്കിസ്ഥാനില്‍, കൃഷ്ണകുമാരിയുടെ സെനറ്റിലേക്കുള്ള വിജയം രാഷ്ട്രീയ നാഴികക്കല്ലായാണു വിലയിരുത്തപ്പെടുന്നത്. സിന്ധ് പ്രവിശ്യയിലെ താറിലുള്ള നഗര്‍പാര്‍കര്‍ ജില്ലയിലെ വിദൂര ഗ്രാമത്തില്‍നിന്നാണ് കൃഷ്ണകുമാരി കോല്‍ഹിയുടെ വരവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com