അമേരിക്കയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ഉത്തര കൊറിയ

ര്‍ച്ച അവസാനിക്കുംവരെ ആണ പരീക്ഷണം നിര്‍ത്തിവയ്ക്കാമെന്നു ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ സമ്മതിച്ചാതായി ദക്ഷിണ കൊറിയന്‍ പ്രതിനിധി സംഘം
അമേരിക്കയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ഉത്തര കൊറിയ

സോള്‍: അമേരിക്കയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ഉത്തര കൊറിയ. ചര്‍ച്ച അവസാനിക്കുംവരെ ആണ പരീക്ഷണം നിര്‍ത്തിവയ്ക്കാമെന്നു ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ സമ്മതിച്ചാതായി ദക്ഷിണ കൊറിയന്‍ പ്രതിനിധി സംഘം അറിയിച്ചു. 

ഭരണകൂടത്തിന് എതിരായ ഭീഷണി ഒഴിവാകുന്നപക്ഷം ആണവ പരീക്ഷണവുമായി മുന്നോട്ടുപോകേണ്ട ആവശ്യമില്ലെന്ന് ഉത്തരകൊറിയ പറഞ്ഞതായി ദക്ഷിണ കൊറിയന്‍ സംഘത്തലവന്‍ ചുങ് ഉയി യോങ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറിനുശേഷം ആണവ പരീക്ഷണങ്ങളൊന്നും നടത്തിയിട്ടില്ലെന്നും ഉത്തര കൊറിയ ചൂണ്ടിക്കാട്ടി. 

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കിം ജോങ് ഉന്നും തമ്മില്‍ നിരന്തരമായ വാക്‌പോരാട്ടങ്ങള്‍ നടന്നുവരികയായിരുന്നു. ഏതുസമയത്തും യുദ്ധം സംഭവിച്ചേക്കാമെന്ന മട്ടിലാണ് മാസങ്ങളായി സ്ഥിതി തുടര്‍ന്നിരുന്നത്. ദക്ഷിണ കൊറിയയില്‍ നടന്ന വിന്റര്‍ ഒളിമ്പിക്‌സില്‍ ഉത്തര കൊറിയ ടീനിനെ അയച്ചതോടു കൂടിയാണ് രാജ്യം പിടിവാശിയില്‍ നിന്ന് അയയുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com