പൊതുനിരത്തില്‍ തട്ടം വലിച്ചെറിഞ്ഞ് ഇറാനില്‍ സ്ത്രീകളുടെ പ്രതിഷേധം 

പൊതുനിരത്തില്‍ തട്ടം വലിച്ചെറിഞ്ഞ് ഇറാനില്‍ സ്ത്രീകളുടെ പ്രതിഷേധം 
പൊതുനിരത്തില്‍ തട്ടം വലിച്ചെറിഞ്ഞ് ഇറാനില്‍ സ്ത്രീകളുടെ പ്രതിഷേധം 

ടെഹ്‌റാന്‍: പൊതുനിരത്തില്‍ തട്ടം വലിച്ചെറിഞ്ഞ് ഇറാനില്‍ സ്ത്രീകളുടെ പ്രതിഷേധം. തട്ടമിടാതെ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ട സ്ത്രീയെ രണ്ട് വര്‍ഷത്തേക്ക് ജയിലിലടച്ച ഇസ്ലാമിക സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് സ്ത്രീകള്‍ തെരുവ് കീഴടക്കിയത്. അറസ്റ്റിനെതിരെ ജനരോഷം ഉയര്‍ന്നിരുന്നതിനാല്‍ അന്താരാഷ്ട്ര വനിതാദിനത്തില്‍ നഗരങ്ങള്‍ കനത്ത സുരക്ഷാ വലയത്തിലായിരുന്നുവെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

നിര്‍ബന്ധിത ഹിജാബ്  നിയമത്തിനെതിരേ കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ സ്ത്രീകള്‍ ശക്തമായപ്രതിഷേധം നടത്തി വരികയാണ്. ഡിസംബര്‍ അവസാനം മുതല്‍ ഹിജാബ് ധരിക്കാത്തിന്റെ പേരില്‍ 30 ഓളം സ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ പലരും വിചാരണ നേരിടുകയാണ്. 

രണ്ട് മാസം തടവും പിഴയുമാണ് ഇറാനില്‍ ഹിജാബ് ധരിക്കാത്തവര്‍ക്കുള്ള ശിക്ഷ. വിശ്വാസികളും അവിശ്വാസികളും അമുസ്ലിങ്ങളും ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിതരാണ്. നിര്‍ബന്ധിത ഹിജാബിനെതിരേ ഒട്ടേറെ സ്ത്രീകള്‍ പ്രതിഷേധവുമായി ഇറാനില്‍ അടുത്തകാലത്ത് രംഗത്തെത്തിയിട്ടുണ്ട്.

ഹിജാബ് ധരിക്കുന്നത് നിയമപരമായി നിര്‍ബന്ധമാക്കിയ രണ്ട് രാജ്യങ്ങളിലൊന്നാണ് ഇറാന്‍. മറ്റേത് സൗദി അറേബ്യയാണ്. 1930ല്‍ ഹിജാബ് ധരിക്കുന്നത് രാജ്യത്ത് നിരോധിച്ചിരുന്നു. എന്നാല്‍ 1979മുതല്‍ വിശ്വാസികളും അല്ലാത്തവരും ഹിജാബ് ധരിക്കുന്നത് രാജ്യത്ത് നിര്‍ബന്ധമാക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com