തലപ്പാവ് ധരിച്ച് നിശാക്ലബ്ബില്‍ പോയി; ഇന്ത്യന്‍ വിദ്യാര്‍ഥിയെ വലിച്ച് പുറത്താക്കി

സിഖ് മതാചാര പ്രകാരമുള്ള ടര്‍ബന്‍ ധരിച്ചാണ് അമ്രിക് മാന്‍സ്ഫീല്‍ഡിലുള്ള റഷ് ലേറ്റ് ബാറില്‍ എത്തിയത്
തലപ്പാവ് ധരിച്ച് നിശാക്ലബ്ബില്‍ പോയി; ഇന്ത്യന്‍ വിദ്യാര്‍ഥിയെ വലിച്ച് പുറത്താക്കി

ടര്‍ബന്‍ ധരിച്ച് എത്തിയതിന് ബ്രിട്ടനില്‍ സിഖ് വിദ്യാര്‍ത്ഥിയെ ബാറില്‍ നിന്ന് പുറത്താക്കി. യുകെയില്‍ നിയമം പഠിക്കുന്ന അമ്രിക് സിങ്ങിനാണ് മോശം അനുഭവമുണ്ടായത്. സിഖ് മതാചാര പ്രകാരമുള്ള ടര്‍ബന്‍ ധരിച്ചാണ് അമ്രിക് മാന്‍സ്ഫീല്‍ഡിലുള്ള റഷ് ലേറ്റ് ബാറില്‍ എത്തിയത്. എന്നാല്‍ ടര്‍ബന്‍ അഴിക്കാതെ ബാറില്‍ പ്രവേശിക്കാനാവില്ലെന്ന് പറഞ്ഞാണ് അമ്രികിനെ പുറത്താക്കിയത്. 

ടര്‍ബന്‍ തന്റെ മതത്തിന്റെ ഭാഗമാണെനനും മുടിക്ക് സംരക്ഷണം നല്‍കുന്നതാണെന്നും പറയാന് ശ്രമിച്ചെങ്കിലും അപ്പോഴേക്കും തന്റെ സുഹൃത്തുക്കളുടെ അടുത്തുനിന്ന് വലിച്ചുകൊണ്ടുപോയി പുറത്താക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. എന്നാല്‍ ബാറില്‍ തലപ്പാവുമായി ബന്ധപ്പെട്ട നയങ്ങളൊന്നുമില്ലെന്നാണ് 22 കാരനായ അമ്രിക് പറയുന്നത്. 

തലപ്പാവിന്റെ പേരില്‍ പുറത്താക്കിയത് തന്നെ തകര്‍ത്തുവെന്നും അദ്ദേഹം ഫേയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി. മതവിശ്വാസത്തിന്റെ പേരിലാണ് തന്നെ പുറത്താക്കിയത്. ഇതാണ് ഏറ്റവും കൂടുതല്‍ വേദനിക്കുന്നത്. തന്റെ പൂര്‍വികര്‍ ബ്രിട്ടീഷ് പട്ടാളത്തിന് വേണ്ടി പോരാടിയവരാണ്. ഇത് കൂടാതെ ഞാനും എന്റെ മാതാപിതാക്കളും ബ്രിട്ടനിലാണ് ജനിച്ചത്. ബ്രിട്ടീഷ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ഞങ്ങള്‍ ജീവിക്കുന്നത്. അമ്രിക് ഫേയ്‌സ്ബുക്കില്‍ കുറിച്ചു. സംഭവം വിവാദമായതോടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ബാര്‍ മാനേജ്‌മെന്റ് രംഗത്തെത്തി. തലപ്പാവ് ധരിച്ചെത്തുന്നവര്‍ക്ക് പ്രവേശനം നിക്ഷേധിക്കുന്ന പോളിസികളൊന്നും ഇല്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അവര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com