ഷീ ജിൻപിങ് ഇനി ചൈനയുടെ ആജീവനാന്ത പ്രസിഡന്റ് ; ഭരണഘടനാ ഭേദ​ഗതിക്ക് കോൺ​ഗ്രസിന്റെ അം​ഗീകാരം

ചൈനീസ് പാര്‍ലമെന്‍റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്‍റെ സമ്മേളനത്തിലാണ് സുപ്രധാന നിയമ ഭേദഗതി അം​ഗീകരിക്കപ്പെട്ടത്
ഷീ ജിൻപിങ് ഇനി ചൈനയുടെ ആജീവനാന്ത പ്രസിഡന്റ് ; ഭരണഘടനാ ഭേദ​ഗതിക്ക് കോൺ​ഗ്രസിന്റെ അം​ഗീകാരം

ബെയ്ജിംഗ്: ഷി ജിൻപിങ് ഇനി ചൈനയുടെ ആജീവനാന്ത പ്രസിഡന്റാകും. ജിൻപിങിന് ആയുഷ്കാലം പ്രസിഡന്റാകാൻ വഴിയൊരുങ്ങുന്ന ഭരണഘടനാ ഭേദ​ഗതി നിർദേശം ചൈനീസ് പാർലമെന്റ് അം​ഗീകരിച്ചു. 3000 പ്രതിനിധികളുള്ള പാർലമെന്റിൽ 2964 പേരാണ് വോട്ടെടുപ്പിനായി എത്തിയത്. ഇതിൽ രണ്ടുപേർ നിർദേശത്തെ എതിർത്തപ്പോൾ, മൂന്നുപേർ വോട്ടെടുപ്പിൽ നിന്നും മാറിനിന്നു. 

നിലവിൽ രണ്ടു തവണയാണ് ഒരാൾക്ക് ചൈനയിൽ പ്രസിഡന്റ് പദവിയിൽ തുടരാനാകുക. ഈ ഭരണഘടനാ നിബന്ധനയാണ് എടുത്തുകളഞ്ഞത്. ചൈനീസ് പാര്‍ലമെന്‍റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്‍റെ സമ്മേളനത്തിലാണ് സുപ്രധാന നിയമ ഭേദഗതി അം​ഗീകരിക്കപ്പെട്ടത്. കഴിഞ്ഞമാസം ഈ നിർദേശത്തിന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അം​ഗീകാരം നൽകിയിരുന്നു. 14 വർഷങ്ങൾക്ക്​ ശേഷമാണ്​ ​ചൈനയിൽ ഭരണഘടനാ ഭേദഗതി വരുത്തുന്നത്​.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയും 64 കാരനായ ഷി ജിൻപിങാണ്. മാ​​​വോ സെ തൂങ്ങിന് ​​ശേ​​​ഷ​​​മു​​​ള്ള ഏ​​​റ്റ​​​വും ശ​​​ക്ത​​​നാ​​​യ നേ​​​താ​​​വാ​​​യ ജിൻപിങി​​​ന്‍റെ സി​​​ദ്ധാ​​​ന്ത​​​ങ്ങ​​​ൾ ഈ​​​യി​​​ടെ പാ​​​ർ​​​ട്ടി ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. മു​​​ൻ​​​ഗാ​​​മി​​​ക​​​ളാ​​​യ ജി​​​യാം​​​ഗ് സെ​​​മി​​​ൻ, ഹു ​​​ജി​​​ന്‍റാ​​​വോ എ​​​ന്നി​​​വ​​​രു​​​ടെ ചി​​​ന്ത​​​ക​​​ളും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും അ​​​വ​​​രു​​​ടെ പേ​​​രു​​​ക​​​ൾ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചി​​​ട്ടി​​​ല്ല.

1953ൽ ​​​ജ​​​നി​​​ച്ച ജിൻപിങ് 1974ലാ​​​ണു കമ്യൂണിസ്റ്റ് പാ​​​ർ​​​ട്ടി​​​ അം​​​ഗ​​​മാകുന്നത്.  2013ൽ​​​ പാർട്ടി ജനറൽ സെക്രട്ടറിയായ ഷി പ്രസിഡന്റ് പദത്തിലെത്തി. പ്രസിഡന്റായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട ഷിയുടെ കാലാവധി 2023 ൽ അവസാനിക്കേണ്ടതാണ്. എന്നാൽ ഒക്ടോബറിൽ നടന്ന പാ​​​ർ​​​ട്ടി​​​ കോൺ​ഗ്രസ് ഷിയുടെ പിൻ​ഗാമിയുടെ പേര് നിർദേശിക്കാതിരുന്നത് ചരിത്രപ്രധാന ഭരണഘടനാ ഭേദ​ഗതിക്കാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com