ട്രംപ് ജൂനിയര്‍ വിവാഹമോചിതനാകുന്നു; ഭാര്യ വനേസ്സ ട്രംപ് ഡിവോഴ്‌സിനായി കോടതിയില്‍

12 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ഇതോടെ അന്ത്യമാകുന്നത്
ട്രംപ് ജൂനിയര്‍ വിവാഹമോചിതനാകുന്നു; ഭാര്യ വനേസ്സ ട്രംപ് ഡിവോഴ്‌സിനായി കോടതിയില്‍

വാഷിംഗ്ടണ്‍; യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മൂത്ത മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറും ഭാര്യ വനേസ്സ ട്രംപും വേര്‍പിരിയാന്‍ ഒരുങ്ങുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് വനേസ്സ കോടതിയെ സമീപിച്ചു. 12 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. 

12 ജീവിതത്തെ വിവാഹജീവിതത്തിന് ശേഷം ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചതായി വനേസ ട്രംപും ട്രംപ് ജൂനിയറും സംയുക്ത പ്രസ്ഥാവനയില്‍ പറഞ്ഞു. യുഎസ് പ്രസിഡന്റിന്റെ ബിസിനസ് സാമ്രാജ്യമായ ട്രംപ് ഓര്‍ഗനൈസേഷനാണ് പ്രസ്ഥാവന പുറത്തുവിട്ടത്. എന്നാല്‍ വിവാഹമോചനത്തിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായിട്ടില്ല. ന്യൂയോര്‍ക് സ്‌റ്റേറ്റ് കോടതിയിലാണ് വെനേസ്സ വിവാഹമോചനത്തിനായി അപേക്ഷ നല്‍കിയിരിക്കുന്നത്. 

2005 ലാണ് മോഡലും നടിയുമായ വെനേസ്സയെ ട്രംപ് ജൂനിയര്‍ വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് അഞ്ച് കുട്ടികളാണുള്ളത്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുത്തതോടെ ട്രംപ് ഓര്‍ഗനൈസേഷന്റെ ചുമതല ട്രംപ് ജൂനിയറിനായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com