ശ്രീലങ്കയിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചു

ശ്രീലങ്കയിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചു

വര്‍ഗീയ ലഹളയെത്തുടര്‍ന്ന്് ശ്രീലങ്കയില്‍ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു.

കൊളംബോ: വര്‍ഗീയ ലഹളയെത്തുടര്‍ന്ന്് ശ്രീലങ്കയില്‍ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു. സംഘര്‍ഷത്തിന് ഷേഷം രണ്ടാഴ്ച പിന്നിടുമ്പോള്‍ പലമേഖലയിലും സമാധനം പുനഃസ്ഥാപിച്ചതിനെത്തുടര്‍ന്നാണ് അടിയന്തരാവസ്ഥ പിന്‍വലിച്ചത്. 

ഭൂരിപക്ഷമായ സിംഹളരും മുസ്‌ലിംകളും തമ്മിലായിരുന്നു കലാപം. ഈ മാസമാദ്യം കാന്‍ഡിയില്‍ സിംഹളരും മുസ്‌ലിംകളും തമ്മില്‍ ഏറ്റുമുട്ടി രണ്ടുപേര്‍ മരിച്ചതിനെത്തുടര്‍ന്നാണ് രാജ്യത്ത് കലാപം പൊട്ടിപ്പുറപ്പെട്ടത്. 2011നുശേഷം ആദ്യമായാണ് ശ്രീലങ്കയില്‍ അടിയന്തരവസ്ഥ പ്രഖ്യാപിച്ചത്. എല്‍ടിടിഇയുമായി നടന്ന ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന് നിരവധി തവണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com