'കറുത്തവര്‍ കുരങ്ങന്മാര്‍'; വംശീയ അധിക്ഷേപം നടത്തി യഹൂദ പണ്ഡിതന്‍

ആഴ്ചയില്‍ നടക്കുന്ന പ്രഭാഷണത്തിനിടെയാണ് കറുത്തവരെ അധിക്ഷേപിച്ച് സംസാരിച്ചത്
'കറുത്തവര്‍ കുരങ്ങന്മാര്‍'; വംശീയ അധിക്ഷേപം നടത്തി യഹൂദ പണ്ഡിതന്‍

കറുത്ത നിറത്തിലുള്ളവരെ കുരങ്ങന്മാര്‍ എന്ന് വിളിച്ച് ഇസ്രയേലിലെ യഹൂദ പണ്ഡിതന്‍. ആഴ്ചയില്‍ നടക്കുന്ന പ്രഭാഷണത്തിനിടെയാണ് പണ്ഡിത മേധാവികളില്‍ ഒരാളായ യിറ്റ്‌സാക് യോസെഫ് കറുത്തവരെ അധിക്ഷേപിച്ച് സംസാരിച്ചത്. 

കുരങ്ങ് എന്ന് വിളിക്കുന്നതിന് മുന്‍പ് കറുത്തവരെ അപമാനിക്കുന്ന തരത്തില്‍ ഹിബ്രു ഭാഷയില്‍ ഒരു വാക്കും പണ്ഡിതന്‍ ഉപയോഗിച്ചെന്ന് വൈനെറ്റ് ന്യൂസ് സൈറ്റില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. പണ്ഡിതന്റെ പ്രതികരണം വംശീയ അധിക്ഷേപവും ഒരിക്കലും അംഗീകരിക്കാനാവാത്തതുമാണെന്നും ന്യൂയോര്‍ക് സിറ്റി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയായ ആന്റി ഡിഫമേഷന്‍ ലീഗ് പറഞ്ഞു. 

എന്നാല്‍ ജൂവിഷ് നിയമ പുസ്തകമായ താല്‍മണ്ടിലെ ഒരു ഭാഗം എടുത്തു പറയുക മാത്രമാണ് യിറ്റ്‌സാക് ചെയ്തതെന്ന് അദ്ദേഹത്തിന്റെ ഓഫീസിന്റെ വിശദീകരണം. മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്കന്‍ മേഖലയിലെ സെഫര്‍ഡിക് ജൂതന്മാരുടെ പ്രതിനിധിയാണ് യിറ്റ്‌സാക്. ഇതിന് മുന്‍പും വിവാദ പരാമര്‍ശം നടത്തി വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം. മതേതരത്വ സ്ത്രീകള്‍ മൃഗങ്ങളെപ്പോലെയാണ് പെരുമാറുന്നതായിരുന്നു പരാമര്‍ശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com