'തോക്കുകളെയല്ല കുഞ്ഞുങ്ങളെയാണ് സംരക്ഷിക്കേണ്ടത്'; അമേരിക്കയെ കിടിലം കൊള്ളിച്ച് പ്രതിഷേധ പ്രകടനം

കഴിഞ്ഞ മാസം ഫ്‌ളോറിഡയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടതിന് ശേഷം തോക്കുനിയന്ത്രണം കൊണ്ടുവരണം എന്ന ആവശ്യം ശക്തമാണ്
'തോക്കുകളെയല്ല കുഞ്ഞുങ്ങളെയാണ് സംരക്ഷിക്കേണ്ടത്'; അമേരിക്കയെ കിടിലം കൊള്ളിച്ച് പ്രതിഷേധ പ്രകടനം

അമേരിക്കയില്‍ നിലനില്‍ക്കുന്ന തോക്ക് നിയമത്തിനെതിരേ പ്രതിഷേധവുമായി പതിനായിരങ്ങള്‍ തെരുവില്‍ ഇറങ്ങി. തോക്കുനിയന്ത്രണം കൊണ്ടുവരിക എന്ന ആവശ്യവുമായാണ് 'മാര്‍ച്ച് ഫോര്‍ അവര്‍ ലൈവ്‌സ്' എന്ന പേരില്‍ മാര്‍ച്ച് നടത്തിയത്. തോക്കുപയോഗിച്ചുള്ള കൊലപാതകങ്ങള്‍ വര്‍ധിച്ചിട്ടും സര്‍ക്കാര്‍ ഇതിനെതിരേ നടപടിയെടുക്കാത്തതിനെത്തുടര്‍ന്നാണ് ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയത്. 

കഴിഞ്ഞ മാസം ഫ്‌ളോറിഡയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടതിന് ശേഷം തോക്കുനിയന്ത്രണം കൊണ്ടുവരണം എന്ന ആവശ്യം ശക്തമാണ്. നിലവില്‍ ആര്‍ക്കും തോക്ക് ഉപയോഗിക്കാന്‍ സാധിക്കും എന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. യുവാക്കളുടെ സാന്നിധ്യം കൊണ്ടാണ് മാര്‍ച്ച് ശ്രദ്ധേയമായത്. വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന റാലിയില്‍ അഞ്ചുലക്ഷത്തോളം പേര്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. ഭൂരിഭാഗം പേരും സ്ത്രീകളായിരുന്നു.

കലാപരിപാടികളിലൂടെയും പ്ലേക്കാര്‍ഡുകളിലൂടെയും അവര്‍ തങ്ങളുടെ പ്രതിഷേധം വിളിച്ചുപറഞ്ഞു. ബുള്ളറ്റുകളല്ല പുസ്തകങ്ങളാണ് തങ്ങള്‍ക്ക് വേണ്ടത്, തോക്കുകളെയല്ല കുട്ടികളെയാണ് സംരക്ഷിക്കേണ്ടത്, നിങ്ങളുടെ തോക്കില്‍ നിന്ന് എന്നെ രക്ഷിക്കൂ തുടങ്ങി നിരവധി പ്ലക്കാര്‍ഡുകളാണ് റാലിയില്‍ ഉയര്‍ന്നത്. 

ഗായിക അരീന ഗ്രനേഡ്, സംഗീത സംവിധായകനായ ലിന്‍ മാന്വല്‍ മിറാന്‍ഡ എന്നിവര്‍ മാര്‍ച്ചിന് പിന്തുണ അറിയിച്ച് സംഗീത പരിപാടി അവതരിപ്പിച്ചു. ഹോളിവുഡ് താരം ആമി ഷൂമര്‍ ഉള്‍പ്പടെ നിരവധി പ്രമുഖരാണ് റാലിയില്‍ പങ്കെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com