നഗ്നരായി ലൈംഗിക അടിമകള്‍; യജമാനനുവേണ്ടി രതിസേവ, മോട്ടിവേഷന്‍ ഗുരുവിന്റെ ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ പുറത്ത്

സ്ത്രീകളെ ഭീഷണിപ്പെടുത്തി അടിമകളാക്കി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സ്വയം സഹായ സംഘതലവന്‍ അറസ്റ്റില്‍
നഗ്നരായി ലൈംഗിക അടിമകള്‍; യജമാനനുവേണ്ടി രതിസേവ, മോട്ടിവേഷന്‍ ഗുരുവിന്റെ ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ പുറത്ത്

ന്യൂയോര്‍ക്ക്: സ്ത്രീകളെ ഭീഷണിപ്പെടുത്തി അടിമകളാക്കി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സ്വയം സഹായ സംഘതലവന്‍ അറസ്റ്റില്‍. നെക്‌സിവം എന്ന സ്വയം സഹായ സംഘത്തിന്റെ സഹ സ്ഥാപകന്‍ കീത്ത് റാണിറേയാണ് മെക്‌സിക്കോയില്‍ അറസ്റ്റിലായത്. 

നെക്‌സിവത്തിന്റെ ഭാഗമായി രഹസ്യ സ്വഭാവത്തോടെ  പ്രവര്‍ത്തിച്ചിരുന്ന സ്ത്രീ സംഘടനയില്‍ നിന്നും കൂറുമാറിയ ചില വനിതാ പ്രവര്‍ത്തകര്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ചില വെളിപ്പെടുത്തലുകള്‍ അമേരിക്കയെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കീത്ത് റാണിറേ മെക്‌സിക്കോയിലേക്ക് രക്ഷപ്പെട്ടത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

അമേരിക്കയിലാണ് ലോകത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. അടിമകളാക്കിയ സ്ത്രീകളെ ബ്രാന്‍ഡ് ചെയ്ത് കീത്ത് റാണിറേ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.ഇതുസംബന്ധിച്ച് ഇതിന് ഇരയാക്കപ്പെട്ടവര്‍ പരാതിയുമായി രംഗത്തുവന്നതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.മെക്‌സിക്കയില്‍ പ്രവര്‍ത്തിക്കുന്ന നെക്‌സിവത്തില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ട സ്ഥാപനം നയിച്ചിരുന്നത് മുന്‍ മെക്‌സിക്കന്‍ പ്രസിഡന്റിന്റെ മകനാണ്. ഇവിടെയും ചൂഷണം നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു.

സ്ഥാപനത്തില്‍ കിരാതമായ വാഴ്ചയാണ് കീത്ത് റാണിറേ അഴിച്ചുവിട്ടിരുന്നതെന്ന് പരാതിയില്‍ പറയുന്നു. വനിതാ മുന്നേറ്റത്തിന് അടിമയാകുന്നതാണ് ഏറ്റവും ഉചിതമായ മാര്‍ഗമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ ഓരോ നീക്കവും. ഇതിനിടെ കീത്ത് റാണിറേയുമായി ലൈംഗിക ബന്ധത്തിനും തങ്ങളെ നിര്‍ബന്ധിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. പാദസേവ ചെയ്യിപ്പിച്ചും മറ്റും ജീവിതം ദുസ്സഹമാക്കിയതായും അടിമകള്‍ വെളിപ്പെടുത്തുന്നു.ഇത്തരം കാര്യങ്ങള്‍ പുറംലോകം അറിഞ്ഞാല്‍ പൊതുജനങ്ങളുടെ മുന്‍പില്‍ നാണംകെടുത്തുമെന്ന ഭീഷണിയും നിലനിന്നിരുന്നു.

വീഡിയോയില്‍ ഷൂട്ട് ചെയ്യുന്ന ബ്രാന്‍ഡിങ് ചടങ്ങില്‍ അടിമകള്‍ നഗ്നരായി പങ്കെടുക്കണമെന്നതായിരുന്നു നിര്‍ബന്ധം. വണ്ണം കുറഞ്ഞ് മെലിഞ്ഞ സ്ത്രീകളോടായിരുന്നു കീത്ത് റാണിറേയ്ക്ക് ഏറേ താലപര്യം. ഇതിനായി ഭക്ഷണം കുറയ്ക്കാന്‍ വരെ അടിമകളെ നിര്‍ബന്ധിച്ചിരുന്നതായി പരാതിയില്‍ ചൂണ്ടികാണിക്കുന്നു.

ശാസ്ത്രജ്ഞന്‍, തത്ത്വചിന്തകന്‍ തുടങ്ങി നിരവധി പേരുകളില്‍ അറിയപ്പെടുന്ന കീത്ത് റാണിറേ മനുഷ്യവികാസത്തിന് പുതിയ സാധ്യതകള്‍  തേടുന്ന ആള്‍ എന്ന നിലയിലാണ് ജനങ്ങളെ പരിചയപ്പെടുത്തിയിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com