കിം ജോങ് ഉന്‍ ഇവിടെയുണ്ട്; സ്ഥിരീകരിച്ച് ചൈന; ആണവായുധങ്ങള്‍ ഉപേക്ഷിക്കുമെന്ന് കിമ്മിന്റെ ഉറപ്പ് 

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സന്ദര്‍ശനം സ്ഥിരീകരിച്ച് ചൈന
കിം ജോങ് ഉന്‍ ഇവിടെയുണ്ട്; സ്ഥിരീകരിച്ച് ചൈന; ആണവായുധങ്ങള്‍ ഉപേക്ഷിക്കുമെന്ന് കിമ്മിന്റെ ഉറപ്പ് 

ബെയ്ജിങ്: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സന്ദര്‍ശനം സ്ഥിരീകരിച്ച് ചൈന. പ്രസിഡന്റ് ഷീ ചിന്‍പിങ്ങും കിമ്മും കൂടിക്കാഴ്ച നടത്തിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ അറിയിച്ചു. ഇതോടെ രണ്ടുദിവസം നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്ക് അവസാനമായി. മാര്‍ച്ച് 23നാണ് കിമ്മിന്റെ ചൈന സന്ദര്‍ശനം ആരംഭിച്ചത്. 28ന് സന്ദര്‍ശനം അവസാനിക്കും എന്നാണ് സൂചന. 

ആണവായുധങ്ങള്‍ ഉപേക്ഷിക്കുമെന്നും പരീക്ഷണം അവസാനിപ്പിക്കുമെന്നും കിം ജോങ് ഷീ ചിന്‍പിങ്ങിന് ഉറപ്പുനല്‍കിയെന്ന് ചൈന വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. ഷീ ചിന്‍പിങ്ങുമായി വിജയകരമായ ചര്‍ച്ച നടത്താന്‍ സാധിച്ചുവെന്ന് കിം ജോങ് ഉന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയും റിപ്പോര്‍ട്ടു ചെയ്യുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും കൊറിയന്‍ പെനിസുലയില്‍ സമാധാനം സ്ഥാപിക്കുന്നതിനെക്കുറിച്ചും സംസാരിച്ചതായും കിം വ്യക്തമാക്കി.

അമേരിക്കയുമായി ചര്‍ച്ച നടത്തുന്നതിനും ആവശ്യമെങ്കില്‍ ഉച്ചകോടി സംഘടിപ്പിക്കുന്നതിനും തയാറാണെന്നും കിം പറഞ്ഞു. തങ്ങളുടെ ശ്രമങ്ങളോടു ദക്ഷിണ കൊറിയയും അമേരിക്കയും മുഖംതിരിക്കാതിരിക്കുകയും മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ കൊറിയന്‍ പെനിസുലയില്‍ നിലനില്‍ക്കുന്ന ആണവഭീഷണിയില്‍ മാറ്റം വരുമെന്നും കിം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com