ഗാസ വീണ്ടും സംഘര്‍ഷഭരിതം; ഇസ്രായേല്‍ സൈന്യം ഇതുവരെ കൊലപ്പെടുത്തിയത് 17 പാലസ്ഥീനികളെ

പ്രകോപനം സൃഷ്ടിച്ചവര്‍ക്ക് നേരെ വെടിയുതിര്‍ക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇസ്രായേലി സൈന്യത്തിന്റെ വിശദീകരണം
ഗാസ വീണ്ടും സംഘര്‍ഷഭരിതം; ഇസ്രായേല്‍ സൈന്യം ഇതുവരെ കൊലപ്പെടുത്തിയത് 17 പാലസ്ഥീനികളെ

ഗാസ: ഇസ്രായേല്‍-ഗാസ അതിര്‍ത്തിയില്‍ പ്രതിഷേധ ദിനം ആചരിച്ചെത്തിയ പാലസ്ഥീനികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം പതിനേഴ് ആയി. ഇസ്രായേല്‍ സൈന്യം നടത്തിയ  വെടിവയ്പ്പില്‍ നിരവധി പാലസ്ഥീനികളുടെ ജീവന്‍ നഷ്ടമായെങ്കിലും, സംഘര്‍ഷം ഉടലെടുത്തതിന് പിന്നാലെ പ്രതിഷേധക്കാരെ അകറ്റാന്‍ വേണ്ടിയിട്ടെ തീയില്‍പ്പെട്ടാണ് ഭൂരിഭാഗം പേരും മരിച്ചിരിക്കുന്നത്. 

സംഘര്‍ഷം ഇപ്പോഴും തീവ്രമായി തുടരുക തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. നൂറുകണക്കിന് പേര്‍ക്ക സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇസ്രായേല്‍ സൈന്യം 1976ല്‍ നടത്തിയ കയ്യേറ്റത്തിന്റെ വാര്‍ഷിക ദിനം പ്രതിഷേധ ദിനമായി ആചരിക്കാന്‍ പാലസ്ഥീനികള്‍ ഗാസ അതിര്‍ത്തിയില്‍ എത്തിയതോടെയാണ് സംഘര്‍ഷങ്ങള്‍ തുടങ്ങിയത്. ആറ് ആഴ്ച നീണ്ടു നില്‍ക്കുന്ന സമരപരിപാടികള്‍ക്ക് തുടക്കമിട്ടു നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിലേക്കായിരുന്നു വെടിവയ്പ്പ്. 

എന്നാല്‍ പ്രകോപനം സൃഷ്ടിച്ചവര്‍ക്ക് നേരെ വെടിയുതിര്‍ക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇസ്രായേലി സൈന്യത്തിന്റെ വിശദീകരണം. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി പ്രസിഡന്റ് മുഹമ്മദ് അബ്ബാസ് പാലസ്ഥീനില്‍ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. 

1976ല്‍ ഇസ്രായേല്‍ സൈന്യം സ്ഥലം കയ്യേറുന്നതിനിടെ കൊല്ലപ്പെട്ട ആറ് പേരുടെ ഓര്‍മയിലാണ് മാര്‍ച്ച 30 ലാന്‍ഡ് ഡേ ആയി പാലസ്ഥീനുകാര്‍ ആചരിക്കുന്നത്. കൊല്ലപ്പെട്ട ആറ് പേരുടെ ഓര്‍മയില്‍ ആറ് ആഴ്ചത്തേക്ക് പ്രതിഷേധിക്കാനായിരുന്നു അവരുടെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com