ആറുനില കെട്ടിടത്തിന്റെ നീളം; രണ്ട് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പം; ന്യൂസിലാന്റില്‍ ഭൂമിപിളര്‍ന്ന് ഭീമാകാര ഗര്‍ത്തം

ആറ് നില കെട്ടിടത്തിന്റെ നീളത്തിലും രണ്ട് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പത്തിലുമാണ് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്.  
ആറുനില കെട്ടിടത്തിന്റെ നീളം; രണ്ട് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പം; ന്യൂസിലാന്റില്‍ ഭൂമിപിളര്‍ന്ന് ഭീമാകാര ഗര്‍ത്തം

ന്യൂസിലാന്റില്‍ ഭൂമിപിളര്‍ന്ന് ഭീമാകാര ഗര്‍ത്തം രൂപപ്പെട്ടു. ആറ് നില കെട്ടിടത്തിന്റെ നീളത്തിലും രണ്ട് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പത്തിലുമാണ് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. 

ന്യൂസിലാന്റിലെ വടക്കന്‍ ദ്വീപ് പട്ടണമായ റൊട്ടൗറയില്‍ ഒരു കൃഷിഫാമിലാണ് തുടര്‍ച്ചായായി നീണ്ടുനിന്ന മഴയ്ക്ക് പിന്നാലെ ഭൂമി രണ്ടായി പിളര്‍ന്നത്. 

ഒരൊറ്റ രാത്രികൊണ്ട് ഇത്രവലിയ ഗര്‍ത്തം എങ്ങനെ രൂപപ്പെട്ടുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് ഫാമുടമ മാധ്യമങ്ങളോട് പറഞ്ഞു. മുമ്പ് കണ്ടിട്ടുള്ളതില്‍ നിന്നും മൂന്നിരട്ടി വലിപ്പമാണ് ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന ഗര്‍ത്തത്തിന് എന്നാണ് ഭൗമ ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. 

ഭൂഗര്‍ഭ അറകള്‍ ദശാബ്ദങ്ങളെടുത്തു വികസിച്ചു വരുന്നതിന്റെ ഫലമായാണ് ഇത്തരം ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നത് എന്നാണ് ശാസ്ത്രജ്ഞനായ ബ്രാഡ് സ്‌കോട്ട് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com