അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്: 10 പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ  സ്കൂളിൽ ഉണ്ടായ വെടിവയ്പിൽ പത്തുപേർ കൊല്ലപ്പെട്ടു. ടെക്സസിലെ സാന്‍റ ഫേ സ്കൂളിലാണ് വെടിവയ്പുണ്ടായത്
അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്: 10 പേര്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടൺ: അമേരിക്കയിലെ ടെക്സസിലെ സ്കൂളിൽ ഉണ്ടായ വെടിവെപ്പിൽ പത്തുപേർ കൊല്ലപ്പെട്ടു. ടെക്സസിലെ സാന്‍റ ഫേ സ്കൂളിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പ് നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. 

ഹൂസ്റ്റണിൽ നിന്ന് 48 കിലോമീറ്റർ അകലെയാണ് വെടിവയ്പുണ്ടായത്. കഴിഞ്ഞ് ഫെബ്രുവരിയിൽ ഫ്ലോറിഡയിലെ സ്കൂളിൽ നടന്ന വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com