പ്രകോപനപരമായ പ്രസ്താവനകളിൽ പ്രതിഷേധം; കിമ്മുമായുളള ചരിത്ര കൂടിക്കാഴ്ച ട്രംപ് റദ്ദാക്കി 

ലോകം ഉറ്റുനോക്കുന്ന ഉത്തര കൊറിയൻ നേതാവ് കിം ജോം​ഗ് ഉനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുളള കൂടിക്കാഴ്ച റദ്ദാക്കി.
പ്രകോപനപരമായ പ്രസ്താവനകളിൽ പ്രതിഷേധം; കിമ്മുമായുളള ചരിത്ര കൂടിക്കാഴ്ച ട്രംപ് റദ്ദാക്കി 

വാ​ഷിം​ഗ്ട​ണ്‍: ലോകം ഉറ്റുനോക്കുന്ന ഉത്തര കൊറിയൻ നേതാവ് കിം ജോം​ഗ് ഉനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുളള കൂടിക്കാഴ്ച റദ്ദാക്കി. കിമ്മിന്റെ അടുത്തകാലത്തെ പ്രകോപനപരമായ പ്രസ്താവനകളിൽ പ്രതിഷേധിച്ച് കൂടിക്കാഴ്ചയിൽ നിന്നും പിന്മാറാൻ അമേരിക്ക തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാ​ഗമായി കൂടിക്കാഴ്ചയ്ക്ക് സമയമായില്ലെന്ന് ചൂണ്ടിക്കാണിച്ച് ട്രംപ് കിം ജോം​ഗ് ഉനിന് കത്തയച്ചു. 
 പ്യോം​ഗ്യാം​ഗി​ൽ​നി​ന്നു ല​ഭി​ച്ച ഭീ​ഷ​ണി​യെ കു​റ്റ​പ്പെ​ടു​ത്തി​യാ​ണു ട്രം​പി​ന്‍റെ പി​ൻ​മാ​റ​ലെ​ന്നു ദി ​ഗാ​ർ​ഡി​യ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. കൂ​ടി​ക്കാ​ഴ്ച റ​ദ്ദാ​ക്കി​യ വി​വ​രം വൈ​റ്റ് ഹൗ​സ് സ്ഥി​രീ​ക​രി​ച്ചു. 

അ​ടു​ത്ത മാ​സം 12ന് ​സിം​ഗ​പ്പൂ​രി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച നി​ശ്ച​യി​ച്ചി​രു​ന്ന​ത്. കൂടിക്കാഴ്ചയ്ക്ക് മുൻപ് പൻ​ഗീറിയിലെ ആണവകേന്ദ്രം ഉത്തര കൊറിയ തകർത്തിരുന്നു. 

കൂ​ടി​ക്കാ​ഴ്ച റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ ഉ​ത്ത​ര​കൊ​റി​യ​യെ പ​രി​ഹ​സി​ക്കാ​നും ട്രം​പ് മ​റ​ന്നി​ല്ല. നി​ങ്ങ​ൾ നി​ങ്ങ​ളു​ടെ ആ​ണ​വ ശ​ക്തി​യെ​ക്കു​റി​ച്ചു പ​റ​യു​ന്നു. എ​ന്നാ​ൽ ഞ​ങ്ങ​ളു​ടെ ശ​ക്തി അ​തി​ഭീ​മ​മാ​ണ്. അ​വ​ർ ആ​യു​ധ​ങ്ങ​ൾ ഒ​രി​ക്ക​ലും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ഞാ​ൻ ദൈ​വ​ത്തോ​ടു പ്രാ​ർ​ഥി​ക്കു​ന്നു എ​ന്ന് ട്രം​പ് പ​റ​ഞ്ഞ​താ​യി ഗാ​ർ​ഡി​യ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്തു. ട്രം​പി​ന്‍റെ തി​ടു​ക്ക​ത്തി​ലു​ള്ള തീ​രു​മാ​ന​ത്തി​നു പി​ന്നി​ലെ കാ​ര​ണം എ​ന്തെ​ന്നു വ്യ​ക്ത​മ​ല്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com