കാനഡയിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ സ്‌ഫോടനം; 15 പേര്‍ക്കു പരുക്ക്

കാനഡയിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ സ്‌ഫോടനം; 15 പേര്‍ക്കു പരുക്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ടോറന്റോ: കാനഡയിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ സ്‌ഫോടനം. പ്രാദേശിക സമയം രാത്രി പത്തരയ്ക്കുണ്ടായ സ്‌ഫോടനത്തില്‍ പതിനഞ്ചു പേര്‍ക്കു പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

ടൊറന്റോയ്ക്കു സമീപം മിസ്സിസാഗുവയിലുള്ള ബോംബെ ഭേല്‍ റെസ്‌റ്റോറന്റിലാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റ പതിനഞ്ചുപേര്‍ മൂന്നു പേരുടെ നില ഗുരുതരമാണെന്ന് പാരമെഡിക്കല്‍ സര്‍വീസ് ട്വീറ്റ് ചെയ്തു. 

സ്‌ഫോടനത്തിന്റെ കാരണം എന്തെന്നു വ്യക്തമായിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com