1.26 ലക്ഷം പശുക്കളെ കൊല്ലാന്‍ പദ്ധതി; ഇത് ചരിത്രത്തിലെ ഏറ്റവും വലിയ കശാപ്പ് 

കര്‍ഷകരുടെ അനുവാദം ഇല്ലാതെ തന്നെ ഫാമില്‍ കയറി തങ്ങളെ ഏല്‍പിച്ചിരിക്കുന്ന ജോലി പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശവുമാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്
1.26 ലക്ഷം പശുക്കളെ കൊല്ലാന്‍ പദ്ധതി; ഇത് ചരിത്രത്തിലെ ഏറ്റവും വലിയ കശാപ്പ് 

വെല്ലിംഗ്ടണ്‍: ലോകത്തെ പാലുത്പാദനത്തില്‍ മൂന്ന് ശതമാനം സംഭവാന ചെയ്യുന്ന ഒരു രാജ്യം 1.26 ലക്ഷം പശുക്കളെ കശാപ്പ് ചെയ്യാനൊരുങ്ങുകയാണ്. ഒന്നര ലക്ഷത്തോളം വരുന്ന പശുക്കളെ കശാപ്പ് ചെയ്യാന്‍ ന്യൂസിലന്‍ഡിന് വ്യക്തമായ കാരണമുണ്ട്. പശുക്കളെ ബാധിക്കുന്ന രോഗവാഹകരായ ബാക്ടീരിയകളുടെ വ്യാപനം തടയുകയാണ് ഇതിന്റെ ലക്ഷ്യം. 

പശുക്കളെ കശാപ്പ് ചെയ്യാതിരിക്കുന്നതുവഴി രോഗവാഹകരായ ബാക്ടീരിയകള്‍ പടരുന്നത് തുടര്‍ന്നുകൊണ്ടിരിക്കുമെന്നും ഇത് ക്ഷീരകര്‍ഷകരെ കൂടുതല്‍ പരിഭ്രാന്തരാക്കുമെന്നും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ പറഞ്ഞു. സ്തനവീക്കം, ന്യുമോണിയ, ആര്‍ത്രൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്നതാണ് ഈ ബാക്ടീരിയ. കര്‍ഷകര്‍ തങ്ങളുടെ പശുക്കളെ കൊല്ലുന്നത് എതിര്‍ത്താലും കശാപ്പുചെയ്യുന്നതില്‍ നിന്ന് പിന്‍മാറേണ്ടതില്ലെന്നും കര്‍ഷകരുടെ അനുവാദം ഇല്ലാതെ തന്നെ ഫാമില്‍ കയറി തങ്ങളെ ഏല്‍പിച്ചിരിക്കുന്ന ജോലി പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശവുമാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പശുക്കളില്‍ മൈകോപ്ലാസ്മാ ബോവിസ് എന്ന രോഗം കണ്ടെത്തിയത്. കര്‍ശനമായ ജൈവസുരക്ഷാ നിയമങ്ങള്‍ പാലിക്കുന്ന ന്യൂസിലന്‍ഡ് പോലൊരു രാജ്യത്ത് ബാക്ടീരിയ എത്തിച്ചേര്‍ന്നത് എങ്ങനെയെന്ന് കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിനായുള്ള അന്വേഷണം പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com