കൈകളോ കാലുകളോ ഇല്ലാതെ കുട്ടികള്‍ ജനിക്കുന്നു; ആശങ്കയില്‍ ഫ്രാന്‍സ്

ഇത്തരത്തില്‍ ജനിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചതിനാല്‍ ഈ പ്രതിഭാസത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് ഫ്രാന്‍സ്
കൈകളോ കാലുകളോ ഇല്ലാതെ കുട്ടികള്‍ ജനിക്കുന്നു; ആശങ്കയില്‍ ഫ്രാന്‍സ്

പാരിസ്‌; ഫ്രാന്‍സിലെ എയിന്‍ പ്രവിശ്യയില്‍ കുട്ടികള്‍ ജനിച്ചു വീഴുന്നത് കൈകളോ കാലുകളോ ഇല്ലാതെ. ഇത്തരത്തില്‍ ജനിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചതിനാല്‍ ഈ പ്രതിഭാസത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് ഫ്രാന്‍സ്. കൈകളോ കാലുകളോ ഇല്ലാതെ ജനിച്ചു വീഴുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. രാജ്യത്തെ ആരോഗ്യ വിദഗ്ധര്‍ ഇതിനെക്കുറിച്ച് പഠനം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. 

അന്വേഷണ സംഘത്തിന്റെ  ആദ്യത്തെ ഫലം ജനുവരിയില്‍ വരുമെന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രി അറിയിച്ചു. കൂടുതല്‍ വിശദമായ പഠനറിപ്പോര്‍ട്ട് വേനല്‍കാലത്തോടെയാകും പുറത്തുവരിക. ഒരു ഡസനിലധികം കുട്ടികളാണ് ഇവിടെ ഒന്നുകില്‍ കൈയോ അല്ലെങ്കില്‍ കാലോ ഇല്ലാത്ത നിലയില്‍ ജനിച്ചത്. ഗര്‍ഭകാലത്ത് ഭ്രൂണത്തിന്റെ കൈകളുടെ ഭാഗം വളരാതിരിക്കുന്ന അവസ്ഥയാണ് ഇതെന്ന് ആരോഗ്യരംഗത്ത് ഉള്ളവര്‍ പറയുന്നു. കൂടാതെ കൈത്തണ്ടയും വിരലുകളും ഇല്ലാതെയും കുട്ടികള്‍ ജനിക്കുന്നുണ്ട്. 

സ്വിസ് അതിര്‍ത്തിക്ക് ഏറെ അകലെയല്ലാത്ത എയിനിലെ ഗ്രാമപ്രദേശങ്ങളിലും ബ്രിട്ടനി, ലോറിഅറ്റ്‌ലാന്റിക്ക് ഭാഗങ്ങളിലുമാണ് ഈ അവസ്ഥ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എയിനിലെ 11 കിലോമിറ്റര്‍ ചുറ്റളവിലുള്ള ഡ്രൂലറ്റ് ഗ്രാമത്തിലാണ് അംഗവൈകല്യമുള്ള കുട്ടികള്‍ കൂടുതലായി ജനിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com