ആ കണ്ണുകള്‍ അടഞ്ഞു, ലോകത്തെ വേദനിപ്പിച്ച യെമന്‍ പെണ്‍കുട്ടി മരിച്ചു

മറ്റ് രോഗികള്‍ക്ക് ചികിത്സ നല്‍കണം എന്നതിനാല്‍ അമലിനെ ആശുപത്രിയില്‍ നിന്നും പറഞ്ഞു വിടുകയായിരുന്നു
ആ കണ്ണുകള്‍ അടഞ്ഞു, ലോകത്തെ വേദനിപ്പിച്ച യെമന്‍ പെണ്‍കുട്ടി മരിച്ചു

ദേഹം വലിഞ്ഞൊട്ടി ക്ഷീണിച്ച ഏഴ് വയസുകാരിയുടെ കണ്ണുകളായിരുന്നു ലോകത്തെ കഴിഞ്ഞ ഒരാഴ്ചയായി ഏറെ വേട്ടയാടിയത്. യെമന്‍ നേരിട്ടുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ കെടുതികള്‍ അസ്ഥികൂടം പോലെയിരിക്കുന്ന തന്റെ ശരീരത്തിലൂടെ അവള്‍ ലോകത്തിന് മനസിലാക്കി കൊടുത്തു. ലോകത്തെ വേദനിപ്പിച്ച അമല്‍ ഹുസൈന്‍ ഒരാഴ്ചയ്ക്കിപ്പുറം മരണത്തിന് കീഴടങ്ങി. 

ആശുപത്രി കിടക്കയില്‍ നിശബ്ദമായി കിടക്കുന്ന അമലിന്റെ ചിത്രം ദി ന്യൂയോര്‍ക്ക് ടൈംസായിരുന്നു ലോകത്തിന്റെ മുന്നിലെത്തിച്ചത്. ഇതോടെ ചികിത്സയ്ക്കുള്ള സാമ്പത്തികം വാഗ്ദാനം ചെയ്തുള്‍പ്പെടെ വായനക്കാര്‍ മുന്നോട്ടു വന്നു. അവള്‍ സുഖം പ്രാപിക്കുകയാണോ എന്ന ചോദ്യം ന്യൂയോര്‍ക്ക് ടൈംസിന്റെ ഓഫീസിലേക്ക് ഒഴുകി. 

അമല്‍ മരണത്തിന് കീഴടങ്ങി എന്നാണ് അവളുടെ കുടുംബം ഇപ്പോള്‍ പറയുന്നത്. അഭയാര്‍ഥി ക്യാമ്പില്‍ വെച്ചായിരുന്നു അമലിന്റെ മരണം. എപ്പോഴും ചിരിക്കുമായിരുന്നു അവള്‍, ഇനി എന്റെ മറ്റു മക്കളെ ഓര്‍ത്താണ് എന്റെ ആധി എന്നാണ് അമലിന്റെ അമ്മ പറയുന്നത്. 

സൗദിയുടെ വ്യോമാക്രമണത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുന്‍പ് അമലിനും കുടുംബത്തിനും വീട് ഉപേക്ഷിച്ച് അഭയാര്‍ഥി ക്യാമ്പില്‍ അഭയം തേടേണ്ടി വന്നു. മറ്റ് രോഗികള്‍ക്ക് ചികിത്സ നല്‍കണം എന്നതിനാല്‍ അമലിനെ ആശുപത്രിയില്‍ നിന്നും പറഞ്ഞു വിടുകയായിരുന്നു. ഛര്‍ദ്ദിയും ഡയേറിയയും മൂലും,, ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം അമല്‍ മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com