ജപ്പാനില്‍ ഒരു ദ്വീപ് കാണാതെ പോയി, എവിടെ പോയെന്ന് ഒരു പിടിയുമില്ല 

കാണാതെ പോയ ദ്വീപ് ജപ്പാനെ വല്ലാതെ അലട്ടുന്നുണ്ട്. കാരണം, ജപ്പാന്റെ സമുദ്രാതിര്‍ത്തി നിര്‍ണയിക്കുന്ന ഘടകമായിരുന്നു ആ ദ്വീപ്
ജപ്പാനില്‍ ഒരു ദ്വീപ് കാണാതെ പോയി, എവിടെ പോയെന്ന് ഒരു പിടിയുമില്ല 

അതുവരെ ഉണ്ടായിരുന്ന ഒന്ന് കാണാതെ പോകുമ്പോള്‍, അത് എത്ര ചെറുതായാലും വലുതായാലും, അതിന്റെ അസാന്നിധ്യം നമ്മള്‍ അറിയുകയും കണ്ടെത്താന്‍ വേണ്ടി അന്വേഷിക്കുകയും ചെയ്യും. എന്നാല്‍ ഇവിടെ കാണാതെ പോയത് ഒരു ദ്വീപിനെയാണ്. കാണാതെ പോയെന്ന് ആരും അറിഞ്ഞു കൂടിയുമില്ല. 

ജപ്പാനിലാണ് ലോകത്തെ ഞെട്ടിച്ച് ഒരു ദ്വീപിനെ കാണാതായിരിക്കുന്നത്. ഹൊക്കയിഡോയിലെ സരാഫുത്സു ഗ്രാമത്തിന് സമീപമുള്ള ദ്വീപാണ് അപ്രത്യക്ഷമാത്. ഇസന്‍ബേ ഹനകിത കോജിമ എന്ന കാണാതെ പോയ ദ്വീപ് ജപ്പാനെ വല്ലാതെ അലട്ടുന്നുണ്ട്. കാരണം, ജപ്പാന്റെ സമുദ്രാതിര്‍ത്തി നിര്‍ണയിക്കുന്ന ഘടകമായിരുന്നു ആ ദ്വീപ്. അപ്രത്യക്ഷമായി കിടക്കുന്ന ദ്വീപികളെ കുറിച്ച് പുസ്തകം എഴുതുന്ന എഴുത്തുകാരന്‍ ഹിറോഷി ഷിമിസുവാണ് ജപ്പാനിലെ ഈ അപ്രതീക്ഷിതമായ, ജനവാസമില്ലാത്ത ദ്വീപിന്റെ വിവരം പുറം ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. 

പ്രദേശവാസികള്‍ ദ്വീപ് കാണാനില്ലെന്ന വിവരം അധികൃതരെ അറിയിച്ചു. എന്നാല്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിഫലമായി. അതോടെ ഇങ്ങനെയൊരു ദ്വീപ് നിലവിലുണ്ടോ എന്നാണ് ചിലരുടെ സംശയം. സമുദ്രനിരപ്പില്‍ നിന്നും 1.4 മീറ്റര്‍ മാത്രം ഉയരെയായിരുന്നു ഈ ദ്വീപ് എന്ന് മൂന്ന് വര്‍ഷം മുന്‍പ് നടത്തിയ സര്‍വേയില്‍ വ്യക്തമായിരുന്നു. എന്നാല്‍ ഒക്ടോബറിലാണ് ഈ ദ്വീപ് കാണാതെ പോയതായി പുറംലോകം അറിഞ്ഞത്. ദ്വീപ് ഉണ്ടായിരുന്നു എന്നതിന് തെളിവും ലഭിച്ചിട്ടുണ്ട്. 

ദ്വീപിനെ കണ്ടെത്തുവാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എന്നാല്‍ കാറ്റും, മഞ്ഞും ആ ചെറുദ്വീപിനെ ഇല്ലാതാക്കിയിട്ടുണ്ടാകാം എന്നാണ് മറ്റ് ചിലര്‍ പറയുന്നത്.വാദങ്ങള്‍ ഇങ്ങനെ പലതുണ്ടെങ്കിലും ദ്വീപ് അപ്രത്യക്ഷമാകുവാനുള്ള കാരണത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com