കയ്യില്‍ ഭഗവദ്ഗീതയുമായി ജലാലുദ്ദീന്‍ പാകിസ്ഥാനിലേക്ക്; ജയില്‍ മോചനം 16 വര്‍ഷത്തിന് ശേഷം

നീണ്ട 16 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ജലാലുദ്ദീന്‍ പാകിസ്ഥാനിലേക്ക് മടങ്ങി. പാകിസ്ഥാനിലെ സിന്ധ് സ്വദേശിയായ ജലാലുദ്ദീനെ 2001 ലാണ് ജയിലില്‍ അടച്ചത്. സംശയാസ്പദമായ സാഹചര്യത്തില്‍ വാരണാസി കന്റോണ്‍മെന്റ്
കയ്യില്‍ ഭഗവദ്ഗീതയുമായി ജലാലുദ്ദീന്‍ പാകിസ്ഥാനിലേക്ക്; ജയില്‍ മോചനം 16 വര്‍ഷത്തിന് ശേഷം

വാരണാസി: നീണ്ട 16 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ജലാലുദ്ദീന്‍ പാകിസ്ഥാനിലേക്ക് മടങ്ങി. പാകിസ്ഥാനിലെ സിന്ധ് സ്വദേശിയായ ജലാലുദ്ദീനെ 2001 ലാണ് ജയിലില്‍ അടച്ചത്. സംശയാസ്പദമായ സാഹചര്യത്തില്‍ വാരണാസി കന്റോണ്‍മെന്റ് പരിസരത്ത് കണ്ടതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ് ചെയ്തത്. കന്റോണ്‍മെന്റ് ഏരിയയുടെ ഭൂപടമടക്കം ഇയാളില്‍ നിന്ന് കണ്ടെത്തിയതോടെ കോടതിയില്‍ ഹാജരാക്കി. ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട് പ്രകാരം കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി 16 വര്‍ഷത്തെ ശിക്ഷ വിധിച്ചത്.

 ജയിലില്‍ എത്തിപ്പെടുമ്പോള്‍ ഹൈ സ്‌കൂള്‍ പഠനം മാത്രമേ ജലാലുദ്ദീന്‍ പൂര്‍ത്തിയാക്കിയിരുന്നുള്ളൂ. ഇഗ്നോയുടെ വിദ്യാഭ്യാസ പരിപാടിയിലൂടെ ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയാണ് ഇപ്പോള്‍ മടങ്ങുന്നത്. പഠനത്തിന് പുറമേ ക്രിക്കറ്റിലും അതീവ താത്പര്യം പുലര്‍ത്തിയിരുന്ന ഇയാള്‍ മൂന്ന് വര്‍ഷമായി ജയില്‍ ക്രിക്കറ്റ് ലീഗിന്റെ അമ്പയറുമായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

 ഭഗവത്ഗീതയുമായാണ് പാകിസ്ഥാനിലേക്ക് ജലാലുദ്ദീന്‍ മടങ്ങിയത്. അമൃത്സര്‍ വരെ ജയിലില്‍ നിന്നുള്ള പ്രത്യേക സംഘം യാത്രയയ്ക്കാനെത്തി. വാഗാ ബോര്‍ഡറില്‍ കൈമാറിയാണ് ഇന്ത്യന്‍ സംഘം മടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com