ബെയ്ജിങിനെ 'ബെഗ്ഗിംങാക്കി' സര്‍ക്കാര്‍ ചാനല്‍; പുലിവാല് പിടിച്ച് ഇമ്രാന്‍ഖാന്റെ ചൈനാ സന്ദര്‍ശനം

ബെയ്ജിങിലെ സെന്‍ട്രല്‍ പാര്‍ട്ടി സ്‌കൂളില്‍ നടന്ന പാക് പ്രസിഡന്റിന്റെ പ്രസംഗം ലൈവായി സംപ്രേഷണം ചെയ്യുന്നതിനിടെയാണ് അക്ഷരപ്പിശക് കടന്ന് കൂടിയത്. സംഭവത്തിന് രാഷ്ട്രീയമാനം കൈവന്നതോടെ വിവാദമാവുകയായിരുന്നു
ബെയ്ജിങിനെ 'ബെഗ്ഗിംങാക്കി' സര്‍ക്കാര്‍ ചാനല്‍; പുലിവാല് പിടിച്ച് ഇമ്രാന്‍ഖാന്റെ ചൈനാ സന്ദര്‍ശനം

ഇസ്ലാമാബാദ്:  ചൈനയുടെ തലസ്ഥാനമായ  ബെയ്ജിങിനെ ബെഗ്ഗിംങാക്കിയ പാകിസ്ഥാന്‍ ദേശീയ ചാനലിനെ ആഘോഷമാക്കി ട്രോളന്‍മാര്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പിടിവി യാണ് ചൈന സന്ദര്‍ശിക്കുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രസംഗത്തിന്റെ സ്ഥലം ബെയ്ജിങിന് പകരം ബെഗ്ഗിംങ് എന്ന് കൊടുത്തത്. നിമിഷങ്ങള്‍ക്കകം തന്നെ സംഭവം ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലും വൈറലായി. ചൈനയിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിന് പോയ ഇമ്രാന്‍ഖാന്‍ ഇനി ശരിക്കും ' ബെഗ്ഗിങിന്' പോയതാണോ എന്നായി ട്വിറ്ററേനിയന്‍സ്.

ബെയ്ജിങിലെ സെന്‍ട്രല്‍ പാര്‍ട്ടി സ്‌കൂളില്‍ നടന്ന പാക് പ്രസിഡന്റിന്റെ പ്രസംഗം ലൈവായി സംപ്രേഷണം ചെയ്യുന്നതിനിടെയാണ് അക്ഷരപ്പിശക് കടന്ന് കൂടിയത്. സംഭവത്തിന് രാഷ്ട്രീയമാനം കൈവന്നതോടെ വിവാദമാവുകയായിരുന്നു. പാകിസ്ഥാനെ നാണം കെടുത്തുന്ന നടപടിയായിപ്പോയെന്നും മാപ്പ് പറയണമെന്നും പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു. 

കൈപ്പിഴ പറ്റിപ്പോയതാണെന്നും മാപ്പ്  അപേക്ഷിക്കുന്നുവെന്നും പിടിവി അല്‍പ്പ സമയത്തിനുള്ളില്‍ ട്വീറ്റ് ചെയ്തിരുന്നു. തെറ്റുവരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രി ഫവാദ് ചൗധരി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com