മൂത്രം കുടിക്കുക, പാറ്റയെ തിന്നുക, ക്ലോസറ്റിലെ വെള്ളം കുടിക്കുക, എല്ലാം പോരാഞ്ഞിട്ട് ശമ്പളവുമില്ല; ഏല്‍പിച്ച ജോലി പൂര്‍ത്തിയാക്കാത്ത തൊഴിലാളികള്‍ക്ക് ക്രൂര ശിക്ഷയുമായി കമ്പനി 

തൊഴിലാളികള്‍ക്ക് നേരെ അതിക്രൂര ശിക്ഷാരീതികള്‍ നടപ്പാക്കിയ ചൈനീസ് കമ്പനിക്ക് നേരെ നടപടി
മൂത്രം കുടിക്കുക, പാറ്റയെ തിന്നുക, ക്ലോസറ്റിലെ വെള്ളം കുടിക്കുക, എല്ലാം പോരാഞ്ഞിട്ട് ശമ്പളവുമില്ല; ഏല്‍പിച്ച ജോലി പൂര്‍ത്തിയാക്കാത്ത തൊഴിലാളികള്‍ക്ക് ക്രൂര ശിക്ഷയുമായി കമ്പനി 

ബെയ്ജിങ്‌: തൊഴിലാളികള്‍ക്ക് നേരെ അതിക്രൂര ശിക്ഷാരീതികള്‍ നടപ്പാക്കിയ ചൈനീസ് കമ്പനിക്ക് നേരെ നടപടി. ഏല്‍പിച്ച ജോലി പൂര്‍ത്തിയാക്കാത്ത തൊഴിലാളികള്‍ക്ക് നല്‍കിയ ശിക്ഷയെക്കുറിച്ച് ചൈനയിലെ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വാര്‍ത്ത വൈറലായതിന് പിന്നാലെയാണ് നടപടിയുണ്ടായത്. മൂത്രം കുടിക്കുക, പാറ്റയെ തിന്നുക, തല വടിക്കുക, ക്ലോസറ്റിലെ വെള്ളം കുടിക്കുക തുടങ്ങി ചാട്ടയടി വരെ ശിക്ഷയായി തൊഴിലാളികള്‍ക്ക് ഏല്‍ക്കേണ്ടിവന്നു. ഇതിനെല്ലാം പുറമേ ഇതേ കാരണത്താല്‍ ശമ്പളം നല്‍കാതിരിക്കുകയുമായിരുന്നു കമ്പനി.   

ശിക്ഷകള്‍ നല്‍കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും അടക്കമായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇത്തരം ശിക്ഷകള്‍ അനുഭവിക്കേണ്ടിവന്ന തൊഴിലാളികളില്‍ പലരും ജോലി അവസാനിപ്പിച്ച് രാജിവച്ചിരുന്നതായും റിപ്പോര്‍ട്ടുകളിലുണ്ട. വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെ കമ്പനിയിലെ മാനേജര്‍ തസ്തികയിലുള്ള മൂന്ന് പേരെ പത്ത് ദിവസത്തോളം ജയിലിലടച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ജോലിക്കെത്തിയപ്പോള്‍ ലെതര്‍ ഷൂസ് ധരിച്ചില്ലെന്നുപറഞ്ഞ് തൊഴിലാളിയില്‍ നിന്ന് 500രൂപയിലധികം പിഴവാങ്ങിയതും ഇതേ കമ്പനിയുടെ മുന്‍കാല നടപടികളിലൊന്നാണ്. പലരും ഇവിടെനിന്ന് തൊഴില്‍ മതിയാക്കി പോയിട്ടുണ്ടെങ്കിലും ഇത്തരം ശിക്ഷാരീതികള്‍ക്ക് ശേഷവും ഒന്നും പുറത്തുപറയാതെ പലരും ഇവിടെത്തന്നെ തുടരുന്നുമുണ്ട്. ചൈനയില്‍ പല കമ്പനികളിലും തൊഴിലാളികള്‍ക്ക് നേരിടേണ്ടിവരുന്ന ക്രൂരതകള്‍ വലിയ വാര്‍ത്താപ്രാധാന്യം നേടുന്നതിനിടെയാണ് ഇത്തരത്തിലൊരു സംഭവം പുറത്തുവന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com