സിംഹക്കൂട്ടം ഓടിച്ചു; 400 കാളക്കൂറ്റന്‍മാര്‍ നദിയില്‍ വീണ് ചത്തു

ഛോബെ നദീ തീരത്ത് പുല്ല് തിന്നുകൊണ്ട് നില്‍ക്കുമ്പോഴാണ് സിംഹക്കൂട്ടം ഇരതേടാനെത്തിയത്.  ആക്രമണം മുന്നില്‍ കണ്ട് രക്ഷപെടുന്നതിനായി ഓടി നദിയിലേക്ക് ചാടുകയായിരുന്നു.  ചത്തു പൊങ്ങിയതോടെയാണ് അപകടത്തെ കുറിച്
സിംഹക്കൂട്ടം ഓടിച്ചു; 400 കാളക്കൂറ്റന്‍മാര്‍ നദിയില്‍ വീണ് ചത്തു

ബോട്‌സ്വാന: സിംഹക്കൂട്ടം ഓടിച്ചതിനെ തുടര്‍ന്ന് 400 ലധികം കാളക്കൂറ്റന്‍മാര്‍ വെള്ളത്തില്‍ മുങ്ങിച്ചത്തെന്ന് റിപ്പോര്‍ട്ട്. ഛോബെ നദീ തീരത്ത് പുല്ല് തിന്നുകൊണ്ട് നില്‍ക്കുമ്പോഴാണ് സിംഹക്കൂട്ടം ഇരതേടാനെത്തിയത്. 

ആക്രമണം മുന്നില്‍ കണ്ട് രക്ഷപെടുന്നതിനായി ഓടി നദിയിലേക്ക് ചാടുകയായിരുന്നു.  ചത്തു പൊങ്ങിയതോടെയാണ് അപകടത്തെ കുറിച്ച് കര്‍ഷകര്‍ അറിഞ്ഞത്. 

നദിയില്‍ നിന്നും ജഡം നീക്കം ചെയ്തുകൊണ്ടിരിക്കുകയാണെന്നും കന്നുകാലി കര്‍ഷകര്‍ക്ക് ചത്തുപോയ കാളകള്‍ക്ക് പകരമായി നഷ്ടപരിഹാരം വിതരണം ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇതാദ്യമായല്ല വെള്ളത്തില്‍ വീണ് മൃഗങ്ങള്‍ ചാകുന്നതെന്ന് ബോട്‌സ്വാനിയന്‍ പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. 

 ആഫ്രിക്കയിലെ പുല്‍മേടുകള്‍ കന്നുകാലി വളര്‍ത്തലിന് അനുയോജ്യമായതിനാല്‍ 50-500  വരെ വരുന്ന സംഘങ്ങളെ പ്രദേശവാസികള്‍ വളര്‍ത്താറുണ്ട്. ഈ പ്രദേശങ്ങളില്‍ സിംഹക്കൂട്ടങ്ങള്‍ ആക്രമണം നടത്തുന്നത് പതിവാണെന്നും പരിസ്ഥിതി വകുപ്പ് അധികൃതര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com