വിഖ്യാത  ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിന്റെ വീൽചെയറും പ്രബന്ധവും ലേലത്തിൽ വിറ്റു

അന്തരിച്ച വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിന്റെ വീൽചെയറും പ്രബന്ധമായ പ്രപഞ്ചത്തിന്റെ ഉത്ഭവവും ലേലത്തിൽ വിറ്റു
വിഖ്യാത  ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിന്റെ വീൽചെയറും പ്രബന്ധവും ലേലത്തിൽ വിറ്റു

ലണ്ടൻ: അന്തരിച്ച വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിന്റെ വീൽചെയറും പ്രബന്ധമായ പ്രപഞ്ചത്തിന്റെ ഉത്ഭവവും ലേലത്തിൽ വിറ്റു. ഹോക്കിങ്ങിന് ലഭിച്ച അവാർഡുകൾ, മെഡലുകൾ, ലേഖനങ്ങൾ എന്നിവയും ഒാൺലൈൻ വഴി വിറ്റഴിച്ചു. ഇവകൂടാതെ ഹോക്കിങ്ങിന്റെ വിരലടയാളം പതിപ്പിച്ച പുസ്തകം ‘സമയത്തിന്റെ ലഘു ചരിത്രം’,  ‘വികസിക്കുന്ന പ്രപഞ്ചങ്ങളുടെ സവിശേഷതകൾ’ എന്ന 117 താളുകളുള്ള പ്രബന്ധവും ഒാൺലൈൻ വഴി വിറ്റഴിച്ചിട്ടുണ്ട്.

വ്യാഴാഴ്ച നടന്ന ലേലത്തിൽ ഹോക്കിങ്ങിന്റെ വീൽചെയർ 300,000 (2,83,79,566 രൂപ) പൗണ്ടിനും പ്രബന്ധം 585,000 (5,53,19,665 രൂപ) പൗണ്ടിനുമാണ് വിറ്റ് പോയത്. 584,750 പൗണ്ടിനാണ് പ്രബന്ധം വിറ്റുപോയത്. 

ഓൺ ദി ഷോൾഡർ ഓഫ് ജയന്റ്സ് എന്ന പേരിലാണ് ഓൺലൈൻ ലേലം നടന്നത്. ലേലം വഴി സമാഹരിക്കുന്ന തുക സ്റ്റീഫൻ ഹോക്കിങ്ങ് ഫൗണ്ടേഷനും മോട്ടോർ ന്യൂറോൺ ഡിസീസ് അസോസിയേഷനും കൈമാറും. സ്റ്റീഫൻ ഹോക്കിങ്ങിന്റെ ഇലക്ട്രോണിക് വോയ്സ് സിന്തസൈസറും അധികം വൈകാതെ ഒാൺലൈനിലെത്തുമെന്ന് അധികൃതർ പറഞ്ഞു.

ഹോക്കിങ്ങിന്റെ കൂടാതെ ഐസക് ന്യൂട്ടൻ, ചാൾസ് ഡാർവിൻ, ആൽബർട്ട് ഐൻസ്റ്റീൻ എന്നിവരുടെ ലേഖനങ്ങളും, കൈയെഴുത്ത് പ്രതികളും ലേലത്തിൽ വിറ്റിരുന്നു.കഴിഞ്ഞ മാർച്ചിലാണ് 76 കാരനായ ഹോക്കിങ്ങ് മരിക്കുന്നത്. കേംബ്രിഡ്ജിലെ വസതിയിലായിരുന്നു അന്ത്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com